കൊച്ചി: അരലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ടു യുവാക്കളെ എളമക്കര പോലീസ് അറസ്റ്റു ചെയ്തു. പോണേക്കര കല്ലൂവീട്ടില്‍ വിപിന്‍ ടോണി(25), ദേശാഭിമാനി റോഡ് കോഴിപ്പറമ്പില്‍ സുഹൈല്‍(26) എന്നിവരാണ് അറസ്റ്റിലായത്. 52,350 രൂപയുടെ കള്ളനോട്ടുകളാണ് പ്രതികളില്‍നിന്നു പിടിച്ചെടുത്തത്.
ഇതില്‍ 500 രൂപയുടെ 80 നോട്ടുകളും 200 രൂപയുടെ 59 നോട്ടുകളും 100 രൂപയുടെ നാലു നോട്ടുകളും 50 രൂപയുടെ മൂന്ന് നോട്ടുകളും ഉള്‍പ്പെടും. വ്യാജനോട്ട് നിര്‍മിക്കാനുപയോഗിച്ച ഫോട്ടോ സ്റ്റാറ്റ് മെഷീന്‍ ഉള്‍പ്പെടെയുള്ളവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇടപ്പള്ളി ഭാഗത്തുനിന്ന് ഇന്നു പുലര്‍ച്ചെയാണ് ഇവര്‍ പിടിയിലായത്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News