CrimeKeralaNews

എറണാകുളത്ത് നാല് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ട്യൂഷൻ അധ്യാപകന്‍

കൊച്ചി: കൊച്ചി പള്ളുരുത്തിയിൽ നാല് വയസുകാരന് ട്യൂഷൻ അധ്യാപകന്‍റെ ക്രൂര മ൪ദ്ദന൦. ട്യൂഷൻ അധ്യാപകൻ നിഖിലാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇംഗ്ലീഷ് വാക്കുകൾ പറയാത്തതിനാണ് മ൪ദ്ദിച്ചതെന്ന് കുട്ടി പറഞ്ഞു. സംഭവത്തില്‍ നിഖിലിനെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. 

അക്ഷരം എഴുതാത്ത കുറ്റത്തിന് നാല് വയസ്സുകാരനായ എൽകെജി വിദ്യാർത്ഥിയെ അധ്യാപകന് ക്രൂരമായി മര്‍ദ്ദിച്ചത്. പള്ളുരുത്തി കച്ചേരിപ്പടിയിലെ സ്വകാര്യ ട്യൂഷൻ സ്ഥാപനത്തിലെ അധ്യാപകനാണ് കുട്ടിയെ മര്‍ദ്ദിച്ചത്. ട്യൂഷന് പോയി തിരികെ വീടില്‍ എത്തിയപ്പോള്‍ അവശനിലയിലായിരുന്നു കുട്ടി. കുട്ടിയുടെ കൈയിലും കാലിലും ചോരപ്പാടുകളും മാതാപിതാക്കളുടെ ശ്രദ്ധില്‍പ്പെട്ടു. തുടര്‍ന്ന് കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് അധ്യാപകന്‍ മര്‍ദ്ദിച്ച കാര്യം അറിയുന്നത്. ഉടന്‍ പള്ളുരുത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വീട്ടിലെത്തിയ കുട്ടിക്ക് പനിയും വിറയലും വന്നതോടെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ശരീരത്തിൽ ചതവുള്ളതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. മകന്‍റെ ദേഹമാസകലം അടിച്ചതിന്റെ പാടുകളുണ്ടെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. എന്തിനാണ് അടിച്ചതെന്ന് നിഖിലിനോട് ചോദിച്ചപ്പോൾ ഓ൪മയിലിരിക്കാൻ വേണ്ടിയാണെന്നാണ് മറുപടി പറഞ്ഞതെന്നും കുട്ടിയുടെ അമ്മ പറയുന്നു. ‘A’ എന്ന് എഴുതാത്തതിനാണ് മകനെ അടിച്ചത്. കുട്ടി മാനസികമായി തളർന്ന് പോയിയെന്നും അത് കൊണ്ടാണ് പൊലീസിൽ പരാതി നൽകിയതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker