CrimeNationalNews

ടോ​യ്​​ല​റ്റി​ല്‍ ക​യ​റി​യ പെ​ണ്‍​കു​ട്ടി​യുടെ ദൃശ്യങ്ങള്‍ മൊ​ബൈ​ല്‍​ഫോ​ണി​ല്‍​ പകര്‍ത്തിയ ടി.ടി.ഇ അറസ്​റ്റില്‍

ചെ​ന്നൈ: ട്രെ​യി​നി​ലെ ടോ​യ്​​ല​റ്റി​ല്‍ ക​യ​റി​യ പെ​ണ്‍​കു​ട്ടി​യുടെ ദൃശ്യങ്ങള്‍ മൊ​ബൈ​ല്‍​ഫോ​ണി​ല്‍​ പകര്‍ത്തിയതിന്   ടി​ക്ക​റ്റ്​ എ​ക്​​സാ​മി​ന​ര്‍ സേ​ലം സൂ​ര​മം​ഗ​ലം എ​സ്. മേ​ഘ​നാ​ഥനെ (26)  അറസ്റ് ചെയ്തു.

കോ​യ​മ്ബ​ത്തൂ​രി​ലെ എ​ന്‍​ജി​നീ​യ​റി​ങ്​ കോ​ള​ജ്​ വി​ദ്യാ​ര്‍​ഥി​നി വ്യാ​ഴാ​ഴ്​​ച രാ​വിലെ ട്രെ​യി​നി​ല്‍ ചെ​ന്നൈ​യി​ലേ​ക്ക്​ പോ​ക​വെ​യാ​ണ്​ സം​ഭ​വം. ടോ​യ്​​ല​റ്റ്​ ഉ​പ​യോ​ഗി​ക്ക​വേ ജ​ന​ല്‍ വ​ഴി ഒ​രാ​ളു​ടെ കൈ​യി​ല്‍ മൊ​ബൈ​ല്‍​ഫോ​ണ്‍ ക​ണ്ട​തോ​ടെ പു​റ​ത്തേ​ക്കി​റ​ങ്ങി. പ്ര​തി​യെ സ​ഹ​യാ​ത്രി​ക​രു​മാ​യി ചേ​ര്‍​ന്ന്​ പി​ടി​കൂ​ടി തൊ​ട്ട​ടു​ത്ത അ​റ​കോ​ണം റെ​യി​ല്‍​വേ പൊ​ലീ​സി​ല്‍ ഏ​ല്‍​പി​ക്കു​ക​യാ​യി​രു​ന്നു.ടി.​ടി.​ഇ​യി​ല്‍​നി​ന്ന്​ ക​ണ്ടെ​ടു​ത്ത മൊ​ബൈ​ലി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ പ​ട​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ട്രെ​യി​നി​ന്റെ ഫു​ട്ട്​​ബോ​ര്‍​ഡി​ല്‍​നി​ന്നാ​ണ്​ പ്ര​തി പ​ട​മെ​ടു​ത്ത​ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker