പ്രിയ വാര്യറുടെ പെര്‍ഫ്യൂം പരസ്യത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ
നടി പ്രിയ വാര്യരുടെ നാഗചൈതന്യയുമൊത്തുള്ള തെലുങ്ക് പരസ്യത്തിന് ട്രോളുകളുടെ ചാകരയായിരിന്നു. ഇപ്പോഴിതാ പ്രിയ വാര്യര്‍ പുതിയതായി അഭിനയിച്ച പെര്‍ഫ്യൂം പരസ്യത്തിനും ട്രോള്‍ മഴയാണ്. നടിയുടേതായി ഇറങ്ങിയ പുതിയ പരസ്യത്തിന്റെ യൂട്യൂബ് വിഡിയോയില്‍ പരസ്യത്തിനു ഡിസ് ലൈക്കുകളാണ് അധികവും ലഭിച്ചു കൊണ്ടിരിക്കുന്നത്. നടിയുടെ അഭിനയത്തെ മാത്രമല്ല പരസ്യത്തിന്റെ വിഎഫ്എക്സ് ഇഫക്ടിനെ വരെ ട്രോളന്മാര്‍ വിമര്‍ശിക്കുന്നു.
ഒറ്റ കണ്ണിറുക്കല്‍ പാട്ടിലൂടെ ശ്രദ്ധേയയായ നടിയാണ് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലൗവിന് ശേഷം മറ്റ് ഭാഷകളിലും പ്രിയ വാര്യര്‍ നായികയായി എത്തി. പ്രിയാ വാര്യരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ പ്രിയ വാര്യര്‍ അഭിനയിച്ച പരസ്യത്തിന്റെ വീഡിയോ ആണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. പരസ്യത്തിന് വിമര്‍ശനവും നേരിടേണ്ടി വരികയാണ്.
https://youtu.be/0tJqqr_OlLQ