കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ കൊവിഡ് ബാധിത പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ പോലീസ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സംവിധാനം ഏര്‍പ്പെടുത്തി. തളങ്കര, ചൂരി, നെല്ലിക്കുന്ന്, കളനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍.
<p>ഈ പ്രദേശങ്ങളിലെ അഞ്ച് വീടുകള്‍ കേന്ദ്രീകരിച്ച് പോലീസ് ബൈക്ക് പട്രോളിംഗ് നടത്തും. ഡ്രോണ്‍ നിരീക്ഷണവും ശക്തമാക്കും. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയുന്നതിനാണിത്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും പോലീസ് ആലോചിക്കുന്നുണ്ട്.</p>
<p>ഓരോ വീടിനു മുന്നിലും ഓരോ പോലീസുകാരെ നിയോഗിക്കാനാണ് തീരുമാനം. നേരത്തെ ജില്ലയില്‍ ക്ലസ്റ്റര്‍ ലോക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് വിജയമാണെന്ന വിലയിരുത്തലിലാണ് പോലീസ് കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്.</p>
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News