KeralaNews

ട്രിപ്പിൾ ലോക്ക്ഡൗൺ:തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം

തിരുവനന്തപുരം: അർദ്ധരാത്രി 12 മണിയോടെ ട്രിപ്പിൾ ലോക്ക്ഡൗണിലാകുന്ന തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം. വൈകിട്ടോടെ തന്നെ തിരുവനന്തപുരത്തെ പ്രധാനറോഡുകളിൽ പലതും അടച്ചുതുടങ്ങി.

1 സ്റ്റേഷൻ പരിധിയിലേക്കും കടക്കാനും പുറത്തേക്ക് പോകാനും രണ്ട് റോഡുകൾ മാത്രമേ തുറക്കൂ. പഴം, പച്ചക്കറി ഉൾപ്പടെ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ഒന്നിടവിട്ട ദിവസങ്ങളിലേ തുറക്കാവൂ. തിരുവനന്തപുരത്ത് നഗരാതിർത്തികളായ 20 റോഡുകൾ അടച്ചു. നഗരത്തിലേക്ക് ഇനി 6 എൻട്രി/ എക്സിറ്റ് റോഡുകൾ മാത്രമേ ഉണ്ടാകൂ.

കഴക്കൂട്ടം വെട്ടുറോഡ്, മണ്ണന്തലയിലെ മരുതൂർ, പേരൂർക്കട – വഴയില, പൂജപ്പുര – കുണ്ടമൺകടവ്, നേമം – പള്ളിച്ചൽ, വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ ചപ്പാത്ത് എന്നിവ മാത്രമേ ഇനി നഗരാതിർത്തിയിൽ തുറക്കൂ. നഗരാതിർത്തിയിലെ ബാക്കിയെല്ലാ റോഡുകളും അടച്ചിടും.

തിരുവനന്തപുരത്തെ നിയന്ത്രണങ്ങൾ ഇങ്ങനെയാണ്:

പഴം, പച്ചക്കറി, പാൽ, മത്സ്യ, മാംസവിൽപ്പന ശാലകൾ, ബേക്കറികൾ, കാലിത്തീറ്റ എന്നിവ വിൽക്കുന്ന കടകൾ ഒന്നിട വിട്ട ദിവസങ്ങളിൽ മാത്രം. ഇന്ന് തുറന്ന കടകൾ നാളെ തുറക്കരുത്. മറ്റന്നാളേ തുറക്കാവൂ.
പാൽ, പത്രം വിതരണം രാവിലെ 8 മണി വരെ
റേഷൻ, പിഡിഎസ്, മാവേലി, സപ്ലൈകോ, മിൽമ ബൂത്തുകൾ എന്നിവ വൈകിട്ട് 5 മണി വരെ

ഹോട്ടലുകളും റസ്റ്റോറന്‍റുകളും രാവിലെ 7 – വൈകിട്ട് 7.30 വരെ, ഹോം ഡെലിവറി മാത്രം, പാഴ്സൽ പാടില്ല
പെട്രോൾ പമ്പ്, മെഡിക്കൽ സ്റ്റോർ, എടിഎം, ആശുപത്രികൾ, ക്ലിനിക്കുകൾ, ലാബുകൾ – സാധാരണ പോലെ
ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 – ഉച്ച 2 മണി വരെ
സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ 10 – ഉച്ച 1 മണി വരെ
ഇ-കൊമേഴ്സ് / ഡെലിവറി സ്ഥാപനങ്ങൾ രാവിലെ 7 – ഉച്ച 2 മണി വരെ മാത്രം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker