ഇടുക്കി: ബൈക്ക് അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥി മരിച്ചത് (student death) ചികിത്സ വൈകിയതിനെ തുടര്‍ന്നെന്ന് സഹപാഠികള്‍.കായംകുളം സ്വദേശി ഉണ്ണിക്കുട്ടന്‍റെ മരണത്തിലാണ് സഹപാഠികള്‍ തൊടുപുഴ ജില്ലാ ആശുപത്രിക്ക് എതിരെ ആരോപണം ഉന്നയിച്ചത്. തൊടുപുഴയിലെ സ്വകാര്യ പോളിടെക്നിക്കിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു 21 കാരനായ ഉണ്ണിക്കുട്ടന്‍.
ബൈക്ക് അപകടത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സ ലഭിക്കാന്‍ 10 മിനിറ്റ് വൈകിയെന്നാണ് സഹപാഠികളുടെ ആരോപണം. എന്നാല്‍ പ്രാഥമിക ചികിത്സയ്ക്കുള്‍പ്പടെ മൂന്ന് മിനിറ്റ് മാത്രമാണ് എടുത്തതെന്നാണ് ആശുപത്രിയുടെ വിശദീകരണം. ആശുപത്രി അധികൃതരുടെ വിശദീകരണം ശരിയാണെന്നാണ് പൊലീസും വ്യക്തമാക്കുന്നത്. സിസിടിവി ദൃശ്യങ്ങളിലും മൂന്ന് മിനിറ്റ് മാത്രമാണ് കാണിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News