ഭോപ്പാൽ: മധ്യപ്രദേശിലെ സീഹോറിൽ ദമ്പതികളിൽ ഭാര്യ പുരുഷനാണെന്ന് വീട്ടുകാരറിയുന്നത് മരിച്ച് പോസ്റ്റ്മാർട്ടത്തിന് ശേഷം.ദമ്പതികളിൽ ഭാര്യ പുരുഷനായിരുന്നുവെന്ന് അറിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇരുവരുടേയും മരണത്തെത്തുടർന്നു നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഭാര്യ സ്ത്രീയല്ലെന്ന് വ്യക്തമായത്.
2012ലാണ് ദമ്പതികൾ വിവാഹിതരായത്. 2014ൽ ഇരുവരും ഒരു കുട്ടിയെ ദത്തെടുത്തിരുന്നു.”ആഗസ്റ്റ് 11ന് ദമ്പതികൾ തമ്മിൽ കുടുംബ കലഹം ഉണ്ടായിരുന്നു. തുടർന്ന് ഭാര്യ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഇതേത്തുടർന്ന് ഇരുവർക്കും പൊള്ളലേറ്റു. തുടർന്ന് ഇരുവരേയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും നില തൃപ്തികരമല്ലാത്തതിനാൽ ആഗസ്റ്റ് 12ന് ഭോപ്പാലിലേക്ക് കൊണ്ടു പോവുകയും ചെയ്തു.” അഡീഷ്ണൽ പോലീസ് സുപ്രണ്ട് സമീർ യാദവ് പറഞ്ഞു.
ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ആഗസ്റ്റ് 12ന് മരണത്തിനു കീഴടങ്ങി. ആഗസ്റ്റ് 16നാണ് ഭർത്താവ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിലാണ് ദമ്പതികൾ പുരുഷന്മാരാണെന്ന് കണ്ടെത്തിയത്.