യാത്രക്കാരെ വലച്ച് വീണ്ടും റെയില്‍വേ; ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി
ആലപ്പുഴ: മുന്‍കൂട്ടി അറിയിക്കാതെ ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ പിടിച്ചിട്ടത് യാത്രക്കാരെ വലച്ചു. തുറവൂരിനും ചേര്‍ത്തലയ്കും ഇടയ്ക്ക് പണി നടക്കുന്നതിനാല്‍ കുറച്ചു ദിവസത്തേക്ക് മാവേലി എസ്പ്രസ് കോട്ടയം വഴി തിരിച്ചുവിടുകയും ചെന്നൈ ഗുരുവായൂര്‍ എക്‌സ്പ്രസ്, നിസാമുദീന്‍ എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ വഴിയില്‍ പിടിച്ചിടുമെന്നും റെയില്‍വെ കഴിഞ്ഞയാഴ്ച സര്‍ക്കുലര്‍ ഇറക്കിയിരിന്നു.
എന്നാല്‍ ഇന്ന് രാവിലെ ആലപ്പുഴ വഴിയുള്ള എല്ലാ ട്രെയിനുകളും ഒരു മണിക്കൂറില്‍ അധികം പല സ്റ്റേഷനുകളില്‍ പിടിച്ചിട്ടതാണ് യാത്രക്കാരെ വലച്ചത്. ട്രെയിനുകള്‍ വൈകുന്ന കാര്യം മുന്‍കൂട്ടി അറിയിക്കാതെയുള്ള റെയില്‍വേയുടെ നിരുത്തരവാദപരമായ നടപടി മൂലം ആലപ്പുഴ ഭാഗത്തെ യാത്രക്കാരില്‍ പലര്‍ക്കും കൃത്യസമയത്ത് ഓഫീസുകളില്‍ എത്താന്‍ സാധിച്ചില്ല. മുന്നറിയിപ്പില്ലാതെ ട്രെയിനുകള്‍ പിടിച്ചിട്ട ശേഷം ഇപ്പോള്‍ ട്രൈനികള്‍ ഒരഒ മണിക്കൂര്‍ വൈകി ഓടുന്നു എന്നു അന്നൗണ്‍സ് ചെയ്യുക മാത്രമാണ് നടത്തിയത്. കൊച്ചുവേളി എക്‌സ്പ്രസ് രണ്ടു മണിക്കൂറാണ് വൈകി ഓടുന്നത്.