ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കകത്തു കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. അടുത്തയാഴ്ച മുതല്‍ കേരളമുള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ ഏതാനും ട്രെയിനുകള്‍ സര്‍വീസ് നടത്തും. അതേസമയം, പാസഞ്ചര്‍ വണ്ടികള്‍ ഓടില്ല. കേരളത്തില്‍ മാവേലി, മലബാര്‍, അമൃത എക്‌സ്പ്രസുകളാണ് പ്രത്യേക വണ്ടികളായി ആദ്യം ഓടുക.
മാവേലിയും മലബാറും മംഗളൂരുവിനു പകരം കാസര്‍ഗോടുവരെയായിരിക്കും സര്‍വീസ് നടത്തുക. മധുരയ്ക്കുപകരം അമൃത എക്‌സ്പ്രസ് പാലക്കാടു നിന്നാണ് തിരുവനന്തപുരത്തേക്ക് പുറപ്പെടുക. മംഗളൂരു-തിരുവനന്തപുരം കണ്ണൂര്‍ എക്‌സ്പ്രസും പകല്‍ മുഴുവന്‍ ഓടുന്ന പരശുറാം എക്‌സ്പ്രസും ഉടനെ സര്‍വീസ് തുടങ്ങില്ല.
മൂന്നു പ്രത്യേക വണ്ടികളുടെയും സര്‍വീസ് ജൂണ്‍ 15-ന് ആരംഭിച്ചേക്കും. റിസര്‍വ് ചെയ്തുള്ള യാത്ര മാത്രമേ അനുവദിക്കൂ. ജനറല്‍ കോച്ചുകളുണ്ടാവില്ല. ശനിയാഴ്ചയോടെ റിസര്‍വഷേന്‍ തുടങ്ങും.