Home-bannerKeralaNewsTop StoriesTrending
ട്രാക്കിൽ മരങ്ങൾ വീണു, ട്രെയിനുകൾ വൈകും
കോട്ടയം: കനത്ത മഴയേത്തുടർന്ന് തെക്കൻ കേരളത്തിൽ പലയിടങ്ങളിലും റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ വീണതിനേത്തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ട നിലയിൽ. എറണാകുളം ഇരുമ്പനം, മുളന്തുരുത്തി എന്നിവിടങ്ങളിൽ മരങ്ങൾ വെട്ടിനീക്കാനുള്ള ശ്രമങ്ങൾ പുരോഗമിയ്ക്കുകയാണ്. കോട്ടയം -എറണാകുളം ട്രെയിൻ ഗതാഗതം പാടേ സ്തംഭിച്ചു.പരശുരാം എക്സ്പ്രസ് പിറവത്ത് നിർത്തിയിട്ടിരിയ്ക്കുകയാണ്.
ഹരിപ്പാട് ചേപ്പാടും ട്രാക്കിലേക്ക് കൂറ്റൻ മരം വീണു.ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതവും തടസപ്പെട്ട നിലയിലാണ്. യാത്രാ തടസത്തേത്തുടർന്ന് ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിയ്ക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News