മുംബൈ: ഭോജ്പുരി നടിയടക്കമുള്ള ഉന്നതരടങ്ങുന്ന പെൺവാണിഭ സംഘത്തെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്. ഭോജ്പുരി നടി സുമന്‍ കുമാരിയാണ് പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ചയായിരുന്നു ഇവരുടെ അറസ്റ്റ്.
പ്രതികളുടെ പിടികൂടുന്നതിനായി കസ്റ്റമറാണെന്ന വ്യാജേന പോലീസ് ഇവര്‍ക്ക് സന്ദേശമയക്കുകയായിരുന്നു. മോഡലുകളെ വിട്ടു നല്‍കണമെങ്കില്‍ 50000 മുതല്‍ 80000 രൂപ വരെ സുമന്‍ ആവശ്യപ്പെട്ടു. ഇരുവരും തമ്മിലുള്ള ഇടപാട് നടക്കുന്നതിനിടെ പോലീസ് സുമനെ പിടികൂടുകയായിരുന്നു.
അറസ്റ്റിലായ സുമന്‍ കുമാരി നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ഉന്നതരടങ്ങുന്ന പെൺവാണിഭ സംഘം നഗരത്തില്‍ വര്‍ധിക്കുന്നുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
ആളുകളുടെ ആവശ്യത്തിന് അനുസരിച്ച് മോഡലുകളെ വിതരണം ചെയ്യുന്ന ഇടനിലക്കാരിയാണ് സുമന്‍. സിനിമയില്‍ അവസരം തേടിയെത്തുന്ന മോഡലുകളെ പണം നല്‍കിയും മറ്റം സഹായിച്ചാണ് സുമന്‍ ഇവരെ സംഘത്തിലെത്തിക്കുന്നത്. ആറു വര്‍ഷങ്ങളായി സുമന്‍ മുംബൈയിലാണ് താമസം. എന്നാല്‍ ഇത്തരം സംഘത്തിന്റെ ഭാഗമായിട്ട് എത്ര വര്‍ഷമായെന്നതില്‍ വ്യക്തതയില്ലെന്ന് പോലീസ് പറഞ്ഞു.