KeralaNewsRECENT POSTS
മലപ്പുറം-കോഴിക്കോട് റോഡില്‍ ഇന്ന് ഗതാഗത നിയന്ത്രണം
മലപ്പുറം: ഞായറാഴ്ച മുസ്ലീം യൂത്ത് ലീഗ് പൂക്കോട്ടൂരില്‍നിന്ന് കോഴിക്കോട് കടപ്പുറത്തേക്ക് നടത്തുന്ന ഡേ നൈറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് മലപ്പുറം-കോഴിക്കോട് റോഡില്‍ ഗതാഗത തടസ്സം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ്. ഉച്ചയ്ക്ക് രണ്ടുമുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. പെരിന്തല്‍മണ്ണ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ തിരൂര്‍ക്കാട് നിന്ന് മഞ്ചേരി അരീക്കോട് മുക്കം വഴിയും മലപ്പുറത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വാഹനങ്ങള്‍ വേങ്ങര കൂരിയാട് യൂണിവേഴ്‌സിറ്റി രാമനാട്ടുകരവഴിയും പോകണം.
കൊണ്ടോട്ടി, കിഴിശ്ശേരി ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വാഴക്കാട് എടവണ്ണപ്പാറവഴിയും പോകണം. കോഴിക്കോടുനിന്ന് മലപ്പുറം പെരിന്തല്‍മണ്ണ കൊണ്ടോട്ടി ഭാഗത്തേക്കുവരുന്ന വാഹനങ്ങളും ഇതേവഴി കടന്നുപോകണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News