KeralaNewsRECENT POSTS
ഗതാഗത നിയമങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് രാവിലെ പോസ്റ്റ്; ഉച്ചകഴിഞ്ഞ് ഹെല്‍മെറ്റ് ഇല്ലാത്തതിന് പോലീസ് പിടിയില്‍
കാസര്‍കോട്: സംസ്ഥാനത്ത് സെപ്റ്റംബര്‍ ഒന്നുമുതല്‍ നടപ്പാക്കിയ കര്‍ശനമായ വാഹന പരിശോധനയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് രാവിലെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട യുവാവ് ഉച്ചകഴിഞ്ഞ് വാഹനപരിശോധനയില്‍ കുടുങ്ങിയതാണ് ഏറ്റവും രസകരമായ സംഭവം.
കാസര്‍കോടാണ് സംഭവം. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിലെത്തിയ യുവാവാണ് ട്രാഫിക് പോലീസിന്റെ പരിശോധനക്കിടെ കുടുങ്ങിയത്. താന്‍ ഹെല്‍മറ്റ് വെക്കാന്‍ മറന്നതാണെന്നും നിയമം പാലിക്കാന്‍ രാവിലെ താന്‍ വാട്‌സ് ആപില്‍ പോസ്റ്റിട്ടിരുന്നുവെന്നും പോലീസിനോട് തുറന്നുപറഞ്ഞ യുവാവ് പിഴയില്‍ നിന്നും ഊരാന്‍ പരമാവധി ശ്രമിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News