KeralaNewsRECENT POSTS
കോട്ടയം നഗരത്തില്‍ ആംബുലന്‍സിനുള്‍പ്പെടെ ഗതാഗത തടസം സൃഷ്ടിച്ച് കീരി!
കോട്ടയം: കോട്ടയം നഗരത്തില്‍ ആംബുലന്‍സ് അടക്കമുള്ള നിരവധി വാഹനങ്ങള്‍ക്ക് ഗതാഗത തടസം സൃഷ്ടിച്ച് കീരി. കോട്ടയം നഗരത്തിലെ മദര്‍ തെരേസ റോഡിലായിരിന്നു കീരിയുടെ സാഹസിക പ്രകടനം. കീരി നടുറോട്ടില്‍ ഇരുപ്പുറപ്പിച്ചതിനാല്‍ ഏറെ നേരം ഗതാഗത തടസവും ഉണ്ടായി.
രണ്ട് ആംബുലന്‍സാണ് കീരി കാരണം വഴിയില്‍പ്പെട്ടത്. കൂടാതെ മറ്റു വാഹനങ്ങളും പെട്ടു. ഗതാഗത തടസ്സം രൂക്ഷമായപ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍ കീരിയെ വടികൊണ്ട് എടുത്തെറിഞ്ഞുനോക്കി. എന്നിട്ടും പേടിയില്ലാതെ കീരി റോഡില്‍ തന്നെ ഇരുപ്പുറപ്പിച്ചു. അവസാന നിമിഷം എങ്ങോട്ടോ ഓടി പോവുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News