‘ഇത് ഒറിജിനല്‍ കേരള സ്റ്റോറി’; ‘മലയാളികളുടെ ഒത്തൊരുമയുടെ ഓര്‍മ്മപ്പെടുത്തല്‍’: ടോവിനോ തോമസ്
കൊച്ചി:‘2018 എവരിവണ്‍ ഈസ് എ ഹീറോ’ ഇതാണ് യഥാർത്ഥ ‘കേരള സ്റ്റോറി’യെന്ന് നടന്‍ ടോവിനോ തോമസ്. ടോവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ‘2018: എവരിവണ്‍ ഈസ് എ ഹീറോ’ സിനിമയുടെ റിലീസിന് പിന്നാലെയാണ് ടോവിനോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പോസ്റ്ററിലൂടെ ‘കേരള സ്റ്റോറി’ക്ക് പരോക്ഷ മറുപടി നല്‍കിയത്.
‘ഇതാണ് ഒറിജിനല്‍ കേരള സ്റ്റോറി’ എന്ന അടിക്കുറിപ്പോടെ പ്രളയ കാലത്തെ ‘മലയാളികളുടെ ഒത്തൊരുമയുടെ ഓര്‍മ്മപ്പെടുത്തല്‍’ എന്ന പോസ്റ്ററാണ് ടോവിനോ പങ്കുവെച്ചത്.
‘ദ റിയല്‍ കേരള സ്റ്റോറി’ എന്ന ഹാഷ് ടാഗും ‘ദ റിയല്‍ കേരള സ്റ്റോറി’ എന്ന തലക്കെട്ടിലുള്ള പോസ്റ്ററും ടോവിനോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ തന്റെ ഫേസ്ബുക്ക് പേജിലൂടെയും നടൻ ലൈവ് വന്നിരുന്നു. നല്ല പോസറ്റീവ് റിവ്യൂ നേടി സിനിമ മുന്നോട്ട് പോവുകയാണ്. ഇന്ന് ഞാൻ നാട്ടിൽ ഇല്ലാതെയായി പോയി. ഇപ്പോൾ ഞാൻ ഫിൻലൻഡിലാണ് നാളെ നാട്ടിലേക്ക് തിരികെ വരും.
വന്നാലുടൻ നിറഞ്ഞ സദസിൽ മലയാളികൾക്കൊപ്പം സിനിമ കാണാൻ എത്തും. നന്ദി പ്രളയകാലത്ത് സ്വയം മറന്ന് മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിച്ച ഓരോരുത്തർക്കുമുള്ള ഒരു ട്രിബ്യുട്ട് ആണ് ഈ സിനിമ എന്നും ടോവിനോ പറഞ്ഞു.