കുഞ്ഞിനെ നെഞ്ചോട് ചേർത്ത് തറയിലുറങ്ങുന്ന ടൊവിനോ, വൈറൽ ചിത്രത്തിന് പിന്നിലെ കഥ
കൊച്ചി: തിരക്കേറിയ നടനാണെങ്കിലും സാമൂഹ്യ കാര്യങ്ങളിലും ആരാധകരോടുള്ള ഇടപെടലിലും സിനിമയിലെ അണിയറക്കാരോടുള്ള പെരുമാറ്റത്തിലും ഏറെ ശ്രദ്ധേയനാണ് ആണ് യുവതാരം ടോവിനോ തോമസ്. നടൻ ഒരു പിഞ്ചു കുഞ്ഞിനെ നെഞ്ചോട് ചേർത്ത് തറയിൽ കിടക്കുന്ന ചിത്രമാണ് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. സംഗീതസംവിധായകൻ കൈലാസ് മേനോൻ ആണ് ടോവിനോയുടെ വ്യത്യസ്തമായ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. എടക്കാട് ബറ്റാലിയൻ ആറ് എന്ന ചിത്രത്തിന്റെ ഗാനചിത്രീകരണത്തിനു ശേഷം മടക്കയാത്രയ്ക്കിടെ വിമാനത്താവളത്തിൽ ചിത്രീകരണ സംഘത്തിനൊപ്പം വിശ്രമിയ്ക്കുന്ന ചിത്രമാണ് ആണ് ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.കുഞ്ഞിനെ മാറോടു ചേർത്ത് വെറും നിലത്താണ് താരത്തിനെ കിടപ്പ്. കൊടും തണുപ്പുള്ള കാശ്മീരിലെ ലേ വിമാനത്താവളത്തിൽ നിന്നുള്ളതാണ് ദൃശ്യം.നവാഗതനായ സ്വപ്‌നേഷ് കെ നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംയുക്ത മേനോനാണ് നായിക.