സംസ്ഥാനത്തിന്ന് സമ്പൂർണ്ണ അടച്ചുപൂട്ടൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. ദേശീയ ലോക്ക് ഡൗണ്‍ തീരും വരെ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഞായറാഴ്ചകളില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പുറത്തറങ്ങി. ഞായറാഴ്ച ദിവസങ്ങളില്‍ ആരോഗ്യപരമായ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടുള്ളൂ എന്ന് ഉത്തരവില്‍ പറയുന്നു.
പാല്‍,പത്രം തുടങ്ങിയവയുടെ വിതരണത്തിന് ലോക്ക് ഡൗണ്‍ ബാധകമല്ല. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് ഞായറാഴ്ച തുറക്കാന്‍ അനുമതിയുണ്ടാവും. രാവിലെ എട്ട് മുതല്‍ രാത്രി 9 മണിവരെ ഹോട്ടലുകള്‍ക്ക് പാര്‍സല്‍ സര്‍വീസ് നല്‍കാനായി തുറന്ന് പ്രവര്‍ത്തിക്കാനം. രാത്രി പത്ത് മണിവരെ ഹോട്ടലുകളില്‍ നിന്നും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിക്കും അനുമതിയുണ്ടാവും.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പറേഷന്‍ പരിധികളിലെ പ്രധാന റോഡുകളെല്ലാം രാവിലെ 5 മുതല്‍ 10 മണി വരെ അടച്ചിടുമെന്നും ഉത്തരവിലുണ്ട്. ആളുകള്‍ക്ക് നടക്കാനും സൈക്കിള്‍ ഉപയോഗിക്കാനും അനുമതിയുണ്ടാവും എന്നാല്‍ വാഹനങ്ങള്‍ അനാവശ്യമായി ഉപയോഗിക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്.