നടന്‍ ടിനി ടോം കുരുക്കിലേക്ക്,ഫേസ് ബുക്ക് പോസ്റ്റിനെതിരെ പോലീസില്‍ പരാതി,പ്രധാനമന്ത്രിയെ വധിയ്ക്കാന്‍ ആഹ്വാനം നല്‍കിയെന്ന് ആരോപണം
തിരുവനന്തപുരം:ദേശീയ പൗരത്വ നിയമത്തിനെതിരായ പ്രതികരണത്തില്‍
നടന്‍ ടിനി ടോമിനെതിരെ പോലീസില്‍ പരാതി. ബി ജെ പി കോട്ടയം ജില്ലാ സെക്രട്ടറി എം വി ഉണ്ണി കൃഷ്ണനാണ് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.എറണാകുളം മണ്ഡലം പ്രസിഡണ്ട് സി.ജി.രാജഗോപാല്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
ഫേസ്ബുക്കിലൂടെ പ്രധാനമന്ത്രിയെ വധിയ്ക്കാന്‍ ആഹ്വാനം നടത്തിയെന്നാണ് ആരോപണം.രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും പരാതി നല്‍കുമെന്നാണ് സൂചന.
വിവാദമായ പോസ്റ്റ് പിന്‍ വലിച്ച ശേഷം ടിനി ടോം മാപ്പ് പറഞ്ഞിരുന്നു.പ്രതിഷേധം ശക്തമായതോടെയാണ് തനിക്ക് തെറ്റു പറ്റിയെന്ന് ഏറ്റു പറഞ്ഞ് ടിനി ടോം ലൈവില്‍ എത്തിയത് . ‘ പോസ്റ്റ് തെറ്റിദ്ധരിക്കപ്പെടുമെന്ന് അറിഞ്ഞിരുന്നില്ല. ഒരു നാട്ടില്‍ നടന്ന സംഭവത്തെ കുറിച്ചായിരുന്നു പോസ്റ്റ്. പണ്ടൊരു രാജ്യത്തെ പ്രധാനമന്ത്രിയെ കുറെ ആളുകള്‍ ആക്രമിച്ചതു കാട്ടിയായിരുന്നു പോസ്റ്റ് . അത് ചാനലുകാരും സൈബര്‍ ആളുകളും വേറെ രീതിയില്‍ വളച്ചൊടിച്ചു. ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ഞാന്‍ പഠിച്ചുകൊണ്ടിരിക്കുന്നേ ഒള്ളൂ.’ എന്നാണ്
എന്നാണ് ടിനി ടോം പറയുന്നത്.