ഒമര്‍ ലുലു ചിത്രത്തിലേക്കുള്ള ക്ഷണം നിരസിച്ച് ടിക് ടോക് താരം; കാരണം ഇതാണ്
തൃശൂര്‍: ഒമര്‍ ലുലുവിന്റെ പുതിയ ചിത്രമായ ധമാക്കയിലേക്കുള്ള ക്ഷണം നിരസിച്ച് ടിക് ടോക് സൂപ്പര്‍ താരം അഖില്‍ സെര്‍. ജോലിത്തിരക്ക് കാരണമാണ് അഖില്‍ സെര്‍ ചിത്രത്തില്‍ നിന്നും പിന്മാറിയതെന്നാണ് വിവരം. അഖിലിനെ സിനിമയില്‍ എടുക്കണം എന്നാവശ്യപ്പെട്ട് നിരവധി ആളുകള്‍ ഒമര്‍ ലുലുവുമായി ബന്ധപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഒമര്‍ ലുലു തന്റെ പുതിയ ചിത്രമായ ധമാക്കയിലേക്ക് അഖിലിനെ പരിഗണിച്ചത്. എന്നാല്‍ ഒമര്‍ ഓഫര്‍ ചെയ്ത വേഷം അഖില്‍ നിരസിക്കുകയായിരുന്നു.
നിക്കി ഗല്‍റാണിയാണ് ചിത്രത്തിലെ നായിക. നിരവധി മികച്ച വേഷങ്ങള്‍ക്ക് ശേഷം ഭാഗ്യനായികയായി നിക്കി വീണ്ടും ധമാക്കയിലൂടെ മലയാളത്തിലെത്തുകയാണ്. ചിത്രത്തില്‍ ഉര്‍വശിയും മുകേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മുകേഷും ഉര്‍വശിയും ഒന്നിച്ച് അഭിനയിക്കുന്നത്.
20 വര്‍ഷം മുന്‍പ് ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച അരുണ്‍ ആണ് ധമാക്കയിലെ നായകന്‍. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ‘ധമാക്ക’ എംകെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീതം. സാരംഗ് ജയപ്രകാഷ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.