Home-bannerKeralaNews
അരൂർ സീറ്റ് വേണം ബി.ഡി.ജെ.എസ്, കോന്നിയ്ക്കായും നോട്ടമിട്ട് തുഷാർ വെള്ളാപ്പള്ളി
തിരുവനന്തപുരം: എം.എൽ.എമാർ ലോക്സഭയിലേക്ക് വിജയിച്ചതിനേത്തുടർന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ അരൂർ സീറ്റ് വിട്ടുനൽകണമെന്ന ആവശ്യവുമായി ബിഡിജെഎസ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തങ്ങൾ മത്സരിച്ച സീറ്റാണ് അരൂരെന്നും ജയസാധ്യതയുള്ള മറ്റേതെങ്കിലും സീറ്റുമായി വെച്ച് മാറണോ എന്ന് കോർകമ്മിറ്റി തീരുമാനിക്കുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ചൊവ്വാഴ്ച ബിഡിജെഎസിന്‍റെയും ബിജെപിയുടെയും കോർ കമ്മിറ്റികൾ ചേരാനിരിക്കെയാണ് അരൂർ സീറ്റിൽ ബി.ഡി.ജെ.എസ് അവകാശവാദമുന്നയിയ്ക്കുന്നത്.
കോന്നിയിലും ബിഡിജെഎസിന് താല്‍പര്യമുണ്ടെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഈ സീറ്റ് കൈമാറാൻ ബിജെപി തയ്യാറാകില്ല.ബിഡിജെഎസിന് കൂടുതൽ സ്ഥാനങ്ങൾ കേന്ദ്രസർക്കാർ വൈകാതെ തരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും തുഷാർ വ്യക്തമാക്കി
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News