തൃശൂർ, കാസർകോട് ,പത്തനംതിട്ട ജില്ലകളിലെ രാേഗബാധിതർ ഇവർ
തൃശ്ശൂർ: ജില്ലയിൽ ഇന്ന് (ജൂൺ2 ) 6 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്നും വന്ന ഗുരുവായൂർ സ്വദേശി (54), ദോഹയിൽ നിന്നും വന്ന അന്നമനട സ്വദേശി (25), ചെന്നൈയിൽ നിന്നും വന്ന രണ്ടു അണ്ടത്തോട് സ്വദേശികൾ(41,43) ബാംഗ്ലൂരിൽ നിന്നും വന്ന കുന്നംകുളം സ്വദേശി (54), രാജസ്ഥാനിൽ നിന്നും വന്ന പൂത്തോൾ സ്വദേശി (45) , എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എല്ലാവരും തന്നെ വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്നവരാണ്.
കാസർഗോഡ് _9
ഇന്ന്(ജൂണ്‍ 2) ജില്ലയില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി ഒരാള്‍ക്കും മഹാരാഷ്ട്രയില്‍ നിന്ന് നാലുപേര്‍ക്കും കുവൈത്തില്‍ നിന്ന് വന്ന മൂന്നു പേര്‍ക്കും ചെന്നൈയില്‍ നിന്ന് വന്ന ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന ഏഴ് പേര്‍ക്ക് രോഗം ഭേദമായി.
*മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍*
മെയ് 23 ന് ട്രെയിനില്‍ വന്ന 62 വയസുള്ള പുത്തിഗെ പഞ്ചായത്ത് സ്വദേശി, മെയ് 24 ന് ബസില്‍ വന്ന 60 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശി, മെയ് 26 ന് ട്രാവലറില്‍ വന്ന 41 വയസുള്ള കുംബഡാജെ പഞ്ചായത്ത് സ്വദേശി, മെയ് 18 ന് ബസില്‍ വന്ന 32 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
*കുവൈത്തില്‍ നിന്ന് വന്നവര്‍*
മെയ് 27 ന് വന്ന 43 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശിയ്ക്കും മെയ് 30 ന് വന്ന 47 വയസുള്ള അജാനൂര്‍ സ്വദേശിക്കും ഇയാളുടെ ഏഴുവയസുള്ള മകനുമാണ് രോഗം സ്ഥിരീകരിച്ചത്.
മെയ് 19 ന് ചെന്നൈയില്‍ നിന്ന് ബസില്‍ വന്ന 20 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശിക്കും 28 വയസുള്ള കിനാനൂര്‍ കരിന്തളം പഞ്ചായത്ത് സ്വദേശിക്ക് സമ്പര്‍ക്കം വഴിയും രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം കഴിഞ്ഞ ഒന്നരമാസമായി ഈസ്റ്റ് എളേരി പഞ്ചായത്തിലാണ് താമസം.
*കോവിഡ് നെഗറ്റീവായവര്‍*
ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മഹാരാഷ്ട്രയില്‍ നിന്ന വന്ന കോവിഡ് 19 സ്ഥിരീകരിച്ച ഏഴ് പേര്‍ക്ക് രോഗം ഭേദമായി. മെയ് 18 ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള പൈവളിഗെ സ്വദേശി, 24 ന് രോഗം സ്ഥിരീകരിച്ച 41 വയസുള്ള കുമ്പള സ്വദേശി, 32 വയസുള്ള മംഗല്‍പാടി സ്വദേശി 44,47 വയസുള്ള പൈവളിഗെ സ്വദേശികള്‍, മെയ് 25 ന് രോഗം സ്ഥിരീകരിച്ച 47,30 വയസുള്ള കുമ്പള സ്വദേശി,കള്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായത് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3876 പേര്‍
വീടുകളില്‍ 3221 പേരും ആശുപത്രികളില്‍ 655 പേരുമുള്‍പ്പെടെ 3876 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്. 461 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 13 പേരെ പുതിയതായി ആശുപത്രയില്‍ പ്രവേശിപ്പിച്ചു
പത്തനംതിട്ട
ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത് അബുദാബിയിൽ നിന്ന് വന്ന കോന്നി പയ്യനാമൺ സ്വദേശിക്ക്. 30 വയസുകാരൻ മേയ് 23 ന് അബുദാബി – കണ്ണൂർ വിമാനത്തിലാണ് എത്തിയത്