CrimeKeralaNews

കഞ്ചാവ്​ ഇടപാടിന്​ ശേഷം ലൈംഗിക ബന്ധത്തിന്​ ശ്രമം; തടഞ്ഞതോടെ പൊലീസിന്​ അറിയിച്ചു; ലഹരി ഇടപാടുകൾ പുറത്തായി

തൃശൂർ:ഭാര്യാ ഭർത്താക്കാൻമാരെന്ന വ്യജേന കഞ്ചാവ്​ കടത്തുന്നതിനിടെ പിടിയിലായ യുവതിയെയും യുവാവിനെയും ചോദ്യം ചെയ്​തപ്പോൾ പുറത്തുവന്നത്​ ലഹരി ഇടപാടുകളിലെ ഞെട്ടിപ്പിക്കുന്ന കഥകൾ. വാടകക്കെടുത്ത കാറുകളിൽ പൊലീസിനോ എക്​സൈസിനോ സംശയത്തിന് അവസരം നൽകാതെ ഭാര്യ ഭർത്താക്കൻമാരെപോലെയായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. കാറില്‍ അഡ്വക്കേറ്റിന്റെ എംബ്ലം പതിച്ചിരുന്നതിനാൽ ആർക്കും സംശയം തോന്നിയില്ല.

കോഴിക്കോട്​, വയനാട്​ ജില്ലകളിൽ കഞ്ചാവ്​ വിതരണം നടത്തിയിരുന്ന ഇരുവരും​ കഴിഞ്ഞ മാസം 30 ന്​ കുന്ദമംഗലത്താണ് പിടിയിലായത്​. തൃ​ശൂ​ർ പൂ​ങ്കു​ന്നം മാ​ളി​യേ​ക്ക​ൽ വീ​ട്ടി​ൽ ലീ​ന ജോ​സ്​ (42), പ​ട്ടാ​മ്പി തി​രു​വേ​ഗ​പു​റം പൂ​വ​ൻ​ത​ല വീ​ട്ടി​ൽ സ​ന​ൽ (36) എ​ന്നി​വ​രെയാ​ണ് അന്ന്​ പിടികൂടിയത്​. ഇവരുടെ ഫോൺ വിളികളും മറ്റും പരിശോധിച്ച്​ ചോദ്യം ചെയ്​തതിൽ നിന്നാണ്​ കഞ്ചാവ്​ കടത്ത്​ ഇടപാടിനെ സംബന്ധിച്ച പുതിയ വിവരങ്ങൾ ലഭിച്ചത്​.

ചേവരമ്പലത്ത് രണ്ടു മാസമായി വാടക വീടെടുത്ത്​ താമസിക്കുകയായിരുന്നു ലീന ജോസും സനലും. തൃശൂരിലെ ബ്യൂട്ടീഷനായി ജോലി ചെയ്​തിവുന്ന ലീന അവിടെ വെച്ചാണ്​ ബേക്കറി ജീവനക്കാരനായ സനലിനെ പരിചയപ്പെട്ടത്​. തൃശൂരിൽ നിന്നെത്തിക്കുന്ന കഞ്ചാവ്​ കോഴിക്കോട്​, വയനാട്​ ജില്ലകളിൽ ഇവർ വിതരണം ചെയ്യുകയായിരുന്നു.

രണ്ടു മാസത്തിനിടെ മൂന്നു തവണയായി 90 കിലോ കഞ്ചാവാണ് ഇവർ വിതരണം ചെയ്​തത്. പിടിയിലാകു​മ്പോൾ 19 കിലോ കഞ്ചാവാണ്​ ഇവരുടെ കാറിലുണ്ടായിരുന്നത്​. ലോക്​ഡൗൺ കാലത്ത്​ തൊഴിൽ നഷ്​ടപ്പെട്ടതോടെ കഞ്ചാവ്​ കടത്തിലേക്ക്​ കടക്കുകയായിരുന്നുവെന്നാണ്​ ഇവർ പൊലീസിനോട്​ പറഞ്ഞത്​. ഇവരുടെ ഫോൺ വിളികൾ പരിശോധിച്ചതിൽ നിന്ന്​ സ്വർണകടത്ത്​ സംഘങ്ങളുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്​. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം നികുതിയടക്കാതെ സ്വർണാഭരണങ്ങൾ കടത്തുന്ന സംഘങ്ങളുമായും ഇവർക്ക്​ ബന്ധമുണ്ട്​.

കോഴിക്കോടുള്ള ഒരു പ്രധാന ലഹരി ഇടപാടുകാരനുമായി 40 കിലോയുടെ കഞ്ചാവ്​ ഇടപാട്​ ഇവർ നടത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. കഞ്ചാവ്​ ഇടപാടുകൾക്ക്​ ശേഷം ഈ ഇടപാടുകാരൻ ലീന ജോസുമായി ശാരീരിക ബന്ധത്തിന്​ സമീപിച്ചത്​ സനൽ ചോദ്യം ചെയ്യുകയും അത്​ പ്രതികാരത്തിന്​ കാരണമാകുകയും ചെയ്തെന്നാണ്​ പൊലീസിനോട്​ ഇവർ പറഞ്ഞത്​. ആ സംഭവത്തോടെ ലീനയോടും സനലിനോടും ശത്രുതയുണ്ടായ ആ ലഹരി ഇടപാടുകാരൻ തന്നെയാണ്​ പൊലീസിന്​ വിവരം കൈമാറിയതെന്നാണ്​ ലഭിക്കുന്ന വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker