KeralaNews

എല്ലാം ശരിയാക്കമെന്ന് പറഞ്ഞ് അധികാരത്തില്‍ എത്തിയവര്‍ ഒന്നും ചെയ്തില്ല; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത മുഖപത്രം

തശൂര്‍: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തൃശൂര്‍ അതിരൂപത മുഖപത്രം. എല്ലാം ശരിയാക്കമെന്ന് പറഞ്ഞ് അധികാരത്തില്‍ എത്തിയവര്‍ ഒന്നും ചെയ്തില്ലെന്നും എല്ലാം ശരിയായത് ചില നേതാക്കളുടെയും ആശ്രിതരുടെയും കുടുംബങ്ങളില്‍ മാത്രമാണെന്നും മുഖപത്രം പറയുന്നു. വോട്ട് പാഴാക്കരുതെന്നും ബുദ്ധിപൂര്‍വം വിനിയോഗിക്കണമെന്നും മുഖപത്രത്തില്‍ വിശ്വാസികള്‍ക്ക് നിര്‍ദ്ദേശമുണ്ട്.

തൃശൂര്‍ അതിരൂപത മുഖപത്രമായ കത്തോലിക്കാസഭയുടെ കഴിഞ്ഞ രണ്ട് ലക്കത്തിലും യുഡിഎഫിന് എതിരെയും എല്‍ഡിഎഫിനെതിരെയും രൂക്ഷമായ വിമര്‍ശനമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം മുഖപത്രത്തിലുള്ളത്.

എന്‍ഡിഎയ്ക്കെതിരെയും വിമര്‍ശനമുണ്ട്. മത സ്പര്‍ദ്ധ ഉളവാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത്തരക്കാര്‍ ഇതുവരെ കേരളത്തില്‍ നിലയുറപ്പിച്ചിട്ടില്ലെന്നും മുഖപത്രത്തില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button