വർഷത്തിൽ ഒരു മലയാളം സിനിമ, മോളിവുഡിനെ പ്രശംസ കൊണ്ട മൂടി തൃഷ ; ലക്ഷ്യം നയൻതാരയുടെ സ്ഥാനമോ?
കൊച്ചി:ഐഡന്റിറ്റിയിലൂടെ മലയാള സിനിമയിൽ വീണ്ടും സാന്നിധ്യമറിയിച്ചിരിക്കുകയാണ് നടി തൃഷ. ഹെയ് ജൂഡിന് ശേഷം തൃഷ ചെയ്ത മലയാള സിനിമയാണ് ഐഡന്റിറ്റി. റാം എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഐഡന്റിറ്റിയുടെ പ്രൊമോഷണൽ ഇവന്റുകളിൽ നിന്ന് തൃഷ മാറി നിന്നിരുന്നു. തന്റെ വളർത്ത് നായയുടെ വിയോഗമായിരുന്നു കാരണം. അതേസമയം കഴിഞ്ഞ ദിവസം ചെന്നെെയിൽ നടന്ന ഇവന്റിൽ തൃഷ പങ്കെടുത്തു. ഐഡന്റിറ്റിയെക്കുറിച്ചും മലയാള സിനിമകളെക്കുറിച്ചും നടി സംസാരിച്ചു.
മലയാള സിനിമയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. മലയാള സിനിമയിൽ ഒരുപാട് സ്കോപ്പുകളുണ്ടാകും. ഹെയ് ജൂഡ് ചെയ്ത ശേഷം ഒരു വർഷം ഒരു മലയാള സിനിമയെങ്കിലും ചെയ്യണമെന്നായിരുന്നു ആഗ്രഹം. കറക്ടായ സമയത്ത് അഖിലിനെ (അഖിൽ പോൾ-സംവിധായകൻ) കണ്ടു. വീട്ടിൽ വന്ന് കഥ പറഞ്ഞു. നരേറ്റ് ചെയ്യുന്ന രീതി വിഷ്വലും ഗ്രാഫിക്കലുമായിരുന്നു. 20 മിനിട്ട് കഴിഞ്ഞപ്പോൾ തന്നെ എനിക്ക് ഈ സിനിമയുടെ ഭാഗമാകണമെന്ന് തീരുമാനിച്ചു.
ടൊവിനോ കേരളത്തിലെ ലക്കി സ്റ്റാറാണ്. ടൊവിനോയുടെ ഫിലിം ചോയ്സുകൾ എനിക്ക് വളരെ ഇഷ്ടമാണ്. സിനിമ എങ്ങനെ സ്വീകരിക്കപ്പടുന്നു എന്നതിനപ്പുറം ഈ സിനിമ എത്ര വ്യത്യസ്തമാണ് എനിക്കങ്ങനെ വ്യത്യസ്ത കാണിക്കാം എന്ന് നോക്കും. വിനയ് റായ് എൻട്രെൻട്രും പുന്നഗെെ മുതൽ സുഹൃത്തുക്കളാണ്. അന്ന് ഞങ്ങൾ കുട്ടികളാണ്. ഈ സിനിമയിൽ വിനയ് റായുടെ കഥാപാത്രം വളരെ നല്ലതാണ്.
ഈ സിനിമ ചെയ്യുമ്പോൾ ഞങ്ങൾക്ക് ഒരുപാട് തമാശകൾ ഉണ്ടായിട്ടുണ്ട്. പക്ഷെ അഖിലിനെ ഞാൻ ടോർച്ചർ ചെയ്തെന്ന് തോന്നുന്നു. കാരണം അദ്ദേഹം വളരെ ടഫ് ആയ ടാസ്ക് മാസ്റ്ററാണ്. അഖിലും അനസും (ഐഡന്റിറ്റി സംവിധായകർ) ചിരിച്ച് കൊണ്ട് ഇങ്ങനെ ഇരിക്കും. പക്ഷെ നന്നായി നമ്മളിൽ നിന്ന് പണിയെടുപ്പിക്കാൻ അറിയാം.
മനസിൽ ഓക്കെ ആയാൽ മാത്രമേ ടേക്കിന് ഓക്കെ പറയൂ. അതാണ് ഏത് സംവിധായകരിലും എനിക്കിഷ്ടം. നമ്മുടെ എല്ലാം വർക്കിൽ നൽകാൻ അവർ ചലഞ്ച് ചെയ്യും. ഒരു സിനിമ ചെയ്യുമ്പോഴേ ജോളിയായിരുന്നാൽ പകുതി പ്രശ്നം കഴിഞ്ഞു. ഷൂട്ട് ചെയ്യുമ്പോൾ ഞങ്ങൾക്കെല്ലാം ആത്മവിശ്വാസമുണ്ടായിരുന്നു. പക്ഷെ ബോക്സ് ഓഫീസ്, പ്രേക്ഷക പ്രതികരണം എങ്ങോട്ട് പോകുമെന്ന് അറിയാനാകില്ല.
സിനിമ കണ്ടപ്പോൾ ഒരുപാട് ഇന്റലിജൻസ് കണ്ടപ്പോൾ സന്തോഷം തോന്നി. അതാണ് മലയാളം സിനിമയിൽ തനിക്കിഷ്ടമെന്നും തൃഷ വ്യക്തമാക്കി. തമിഴകത്ത് തുടരെ ഹിറ്റുകളുമായി മുന്നോട്ട് പോകുമ്പോഴാണ് മലയാളത്തിലും തൃഷ സാന്നിധ്യം അറിയിക്കുന്നത്.
തമിഴകത്ത് തൃഷയും നയൻതാരയും തമ്മിൽ വലിയ മത്സരം നടക്കുന്നുണ്ട്. നയൻതാരയേക്കാൾ ഗ്രാഫിൽ ഇന്ന് മുന്നിൽ നിൽക്കുന്നത് തൃഷയാണ്. ഇതിന് പിന്നാലെയാണ് മലയാളത്തിൽ കൂടുതൽ സിനിമ ചെയ്യാനാഗ്രഹമുണ്ടെന്ന് തൃഷ വ്യക്തമാക്കുന്നത്.