NationalNews

തൃപ്തി ദേശായിയെ കള്ളവാറ്റിന് അറസ്റ്റു ചെയ്തു,വാര്‍ത്തയുടെ വാസ്തവമെന്ത്?

<p>തിരുവനന്തപുരം: ലോക്ക്ഡൗണ്‍ സമയത്ത് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും വ്യാജവാറ്റുമായി പിടിയിലയെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. എന്നാല്‍ പഴയ വീഡിയോ കുത്തിപ്പൊക്കിയാണ് പ്രചാരണം.</p>

<p>കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നടപ്പാക്കിയ ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യഷോപ്പുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുംബയിലെ ഒരു വ്യാജവാറ്റു കേന്ദ്രത്തില്‍ നിന്ന് തൃപ്തി ദേശായിയെയും സംഘത്തെയും പിടികൂടിയെന്നാണ് പ്രചാരണം.</p>

<p>ശബരിമലയിലെ സ്ത്രി പ്രവേശനവുമായി ബന്ധപ്പെട്ട തൃപ്തി ദേശായിയുടെ പ്രതികരണങ്ങള്‍ കേരളത്തിലും വ്യാപക പ്രചാരണം നേടിയിരുന്നു,മല കയറാനായി എത്തിയ തൃപ്തിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker