തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം (Nude Picture) സാമൂഹ്യ മാധ്യമങ്ങൾ (Social Media) വഴി പ്രചരിപ്പിച്ച കേസിൽ മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ (Three Students Arrested). തൃശൂർ പെരിഞ്ഞനം ചക്കരപ്പാടം സ്വദേശികളായ അശുതോഷ്, ജോയൽ, ഷിനാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തൃശൂർ മതിലകത്ത് ആണ് സംഭവം. കൂടെ പഠിച്ചിരുന്ന വിദ്യാർത്ഥിനിയുടെ നഗ്നചിത്രം പ്രതികളിൽ ഒരാൾ പ്രണയം നടിച്ചു കൈക്കലാക്കി. പിന്നീട് പെൺകുട്ടി തന്റെ ഇഷ്ടങ്ങൾക്ക് വഴങ്ങാതെ വന്നതോടെയാണ് പേരും പഠിക്കുന്ന സ്കൂളിന്റെ വിവരങ്ങളും സഹിതം മറ്റു വിദ്യാർത്ഥികൾക്ക് അയച്ചു കൊടുത്തത്.
ഇവർ അത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ ബന്ധുക്കൾ ഇതറിഞ്ഞതോടെയാണ് പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്. പ്രതികൾ ഉപയോഗിച്ചിരുന്ന ഫോണുകളും പൊലീസ് പിടിച്ചെടുതു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് വിദ്യാർത്ഥികൾ ചെയ്ത കാര്യങ്ങൾ വ്യക്തമായത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു.
വീട് നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ മത പുരോഹിതൻ പിടിയിൽ
സുൽത്താൻ ബത്തേരി: വീട് നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ മത പുരോഹിതൻ (Religious pries) പിടിയിൽ. മലപ്പുറം കുഴിമണ്ണ സ്വദേശി (Native of Malappuram Kuzhimanna) അബ്ദുൽ മജീദ് സഖാഫിയെയാണ് സുൽത്താൻ ബത്തേരി പൊലീസ് (Police) അറസ്റ്റു ചെയ്തത്. തമിഴ്നാട്ടിലെ ഏർവാടിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മൂന്ന് ലക്ഷം രൂപ നൽകിയാൽ ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന വീട് നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് വയനാട്, മലപ്പുറം ജില്ലകളിലായി നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്നാണ് കേസ്. അഹ്ലുസ്സുന്ന എഡ്യുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പേരിലായിരുന്നു സാമ്പത്തിക തട്ടിപ്പ്. തമിഴ്നാട്ടിലും ഇയാൾക്കെതിരെ കേസുകളുണ്ട്.
ബത്തേരി സ്വദേശിയില്‍നിന്ന് പണം തട്ടിയെടുത്തെന്ന പരാതിയിലാണ് അബ്ദുള്‍മജീദ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഇയാള്‍ക്കെതിരേ മറ്റു സ്റ്റേഷനുകളിലും സമാനമായ പരാതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഒളിവിലായിരുന്ന പ്രതിയെ തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ‘അഹ്ലുസുന്ന എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്’ എന്ന സന്നദ്ധസംഘടനയുടെ മറവില്‍ പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുമെന്നായിരുന്നു അബ്ദുള്‍ മജീദിന്റെ വാഗ്ദാനം. ഈ വിധത്തില്‍ കേരളത്തിന് പുറമെ തമിഴ്നാട്ടിലും ഇയാള്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് വിവരം.
ബത്തേരി സ്വദേശിയില്‍നിന്ന് വീട് നിര്‍മിച്ചുനല്‍കാമെന്ന് വാഗ്ദാനംചെയ്ത് 2020-ല്‍ രണ്ടുതവണകളായി അഞ്ചുലക്ഷം രൂപ കൈപ്പറ്റിയെങ്കിലും വീട് നിര്‍മിച്ചുനല്‍കുകയോ പണം തിരികെ കൊടുക്കുകയോ ചെയ്തില്ലെന്നാണ് പരാതി. ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആറു മാസംകൊണ്ട് വീടുകള്‍ നിര്‍മിച്ചുനല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. വീട് നിര്‍മിച്ചുനല്‍കുന്നതിനുവേണ്ടി ചെറിയൊരു തുക മുന്‍കൂറായി വേണമെന്നും ബാക്കി തുക സ്‌പോണ്‍സറില്‍നിന്ന് കണ്ടെത്തുമെന്നും പറഞ്ഞായിരുന്നു ആളുകളില്‍നിന്നും പ്രതി പണം കൈപ്പറ്റിയിരുന്നത്. ഇവരുടെ നേതൃത്വത്തില്‍ മുമ്പ് ചിലര്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കിയിരുന്നതായും പറയുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സ്‌പോണ്‍സര്‍മാര്‍ പദ്ധതിയില്‍നിന്ന് പിന്മാറിയതിനാലാണ് വീട് നിര്‍മിച്ചു നല്‍കാനാവാതെ പോയതെന്നാണ് പ്രതിയുടെ വാദം.