മൂന്നാര്‍: പെട്ടിമുടിയില്‍ ഇന്ന് നടത്തിയ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 52 ആയി. സമീപത്തെ പുഴയില്‍നിന്നാണ് ഒരു മൃതദേഹം കിട്ടിയത്. ഇനിയും നിരവധി പേരെ കണ്ടെടുക്കാനുണ്ടെന്നാണ് കരുതുന്നത്.
പ്രദേശത്ത് മഴ മാറിനില്‍ക്കുന്നതിനാല്‍ കുടുതല്‍ വേഗത്തില്‍ തെരച്ചില്‍ നടത്താന്‍ കഴിയുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ കരുതുന്നത്. കൂടുതല്‍ ആഴത്തില്‍ കുഴിയെടുത്തും വലിയ പാറകള്‍ പൊട്ടിച്ചും തെരച്ചില്‍ നടത്താനുള്ള ശ്രമത്തിലാണ്. നേരത്തെ ലയങ്ങള്‍ നിന്നിരുന്ന സ്ഥലത്ത് ജെസിബി ഉപയോഗിച്ചുള്ള തെരച്ചില്‍ പൂര്‍ത്തിയാക്കിയിരുന്നു. പത്തു പേരടങ്ങുന്ന ടീമുകളായി വിന്യസിച്ചായിരുന്നു തെരച്ചില്‍.
അപകടം നടന്ന സ്ഥലത്തു നിന്നും കിലോമീറ്ററുകള്‍ മാറിയാണ് ഇന്നലെ പല മൃതദേഹങ്ങളും കണ്ടെത്തിയത്. എന്‍ഡിആര്‍എഫ്, പോലീസ്, ഫയര്‍ഫോഴ്‌സ്, വനംവകുപ്പ്, സ്‌കൂബാ ഡൈവിംഗ് ടീം, റവന്യു, ആരോഗ്യം, പഞ്ചായത്ത്, സന്നദ്ധപ്രവര്‍ത്തകര്‍, തമിഴ്‌നാട് വെല്‍ഫെയര്‍ തുടങ്ങിയ സംഘങ്ങളാണ് വിവിധയി ടങ്ങളിലെ തെരച്ചിലിനു നേതൃത്വം നല്‍കുന്നത്. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ഇന്നലെ തെരച്ചില്‍ വൈകുന്നേരം നാലോടെ അവസാനിപ്പിച്ചിരുന്നു. ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിക്കുകയായിരിന്നു.