ഇടുക്കിയിൽ 3 പേർക്ക് കൂടി കാെവിഡ്, രോഗം സ്ഥിരീകരിച്ചവരി നഗരസഭാംഗവും ജില്ലാ ആശുപത്രിയിലെ നഴ്സും ,തൊടുപുഴ കടുത്ത ജാഗ്രതയിൽ
ഇടുക്കി: ജില്ല റെഡ് സോണായി മാറിയതിനു പിന്നാലെ മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തൊടുപുഴ നഗരസഭയിലെ ഒരു കൗൺസിലർ,ജില്ല ആശുപത്രിയിലെ മെയിൽ നഴ്സ,ബംഗ്ലൂരുവിൽ നിന്ന് വന്ന
ഇടുക്കി- നാരകക്കാനം സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
നഗരസഭ അംഗത്തെയും മെയിൽ നഴ്സിനെയും തൊടുപുഴ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ജില്ലയിൽ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനു ശേഷം വൈകി വന്ന റിസൾട്ടിലാണ് മൂന്നു പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇതിൽ നഗരസഭ അംഗം വിവിധ മേഖലകളിൽ ഉള്ളവരായും ബന്ധപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ ഇവരുമായി ബന്ധപ്പെട്ടവർ നിരീക്ഷണത്തിൽ പോകേണ്ടി വരും. കൗൺസിലറുടെ വാർഡ് ഉൾപ്പെടെയുള്ള പ്രദേശം ഹോട്സ്പോട്ട് ആയി പ്രഖ്യാപിച്ചിരുന്ന മേഖലയാണ്. അതിനാൽ കർശന നിയന്ത്രണത്തിലായിരുന്നു ഈ പ്രദേശം. ഇവിടെ നിന്നും തബ്‌ലീഗ് സമ്മേളനത്തിന് പോയി മടങ്ങി വന്ന ഒരാൾ രോഗ ബാധിതനായിരുന്നു. ഇയാളിൽ നിന്നാവാം കൗണ്സിലർക്ക് രോഗം പിടിപെട്ടതെന്നാണ് കരുതുന്നത്. തൊടുപുഴയിൽ കഴിഞ്ഞ ദിവസം നടന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലും കൗൺസിലർ പങ്കെടുത്തിരുന്നു. ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ചവർ 17 പേരായി