പാലക്കാട്: കഞ്ചിക്കോട് വ്യാജമദ്യം കഴിച്ച് മൂന്ന് പേര് മരിച്ചു. അയ്യപ്പന് (55), രാമന്, (55) ,ശിവന് (37) എന്നിവരാണ് മരിച്ചത്. കഞ്ചിക്കോട് പയറ്റുകാട് കോളനിയിലാണ് സംഭവം.
ഇന്നലെയാണ് ഇവര്‍ മദ്യപിച്ചത്. മദ്യം കഴിച്ചതാണോ മരണകാരണമെന്ന് വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം വരൂ. മദ്യം തമിഴ്നാട്ടില്‍ നിന്നാണ് വന്നതെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News