Home-bannerKeralaNewsRECENT POSTS
തെങ്കാശിയില്‍ വാഹനാപകടം; രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു
തെങ്കാശി: തെങ്കാശി വാസുദേവ നല്ലൂരിനടുത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് പിന്നില്‍ ബസിടിച്ച് രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേക്ക് ദാരുണാന്ത്യം. കൊല്ലം മാന്നൂര്‍ സ്വദേശി സിഞ്ചു കെ. നൈനാന്‍, കല്ലുവാതുക്കല്‍ സ്വദേശി സിജു തോമസ് എന്നിവരും ശിവകാശി സ്വദേശി രാജശേഖറുമാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഇവരുടെ വാഹനത്തില്‍ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. മലയാളികള്‍ സഞ്ചരിച്ചിരുന്ന കാര്‍ തകരാറായതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ബസ് ഇടിച്ചത്. കേടായ വാഹനം നീക്കാന്‍ എത്തിയ റിക്കവറി വാഹനത്തിന്റെ ഡ്രൈവറാണ് മരിച്ച രാജശേഖരന്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News