തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം ശ്വാസം മുട്ടിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. വായ്പയും ഗ്രാന്റും വെട്ടിക്കുറിച്ചു. ജിഎസ്ടി നഷ്ടപരിഹാരവും കേന്ദ്രം നല്‍കുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം വായ്പയായി കേന്ദ്രത്തില്‍നിന്നു കിട്ടേണ്ടത് 10,233 കോടി രൂപയാണ്. എന്നാല്‍ കിട്ടിയത് 1,900 കോടി രൂപ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലുറപ്പില്‍ 1,215 കോടിയും നെല്ല് സംഭരണത്തില്‍ 1,035 കോടിയും ലഭിക്കാനുണ്ടെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ഖജനാവ് ഒരുകാലത്തുമില്ലാത്ത ഞെരുക്കത്തിലാണും ട്രഷറി നിയന്ത്രണം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.