KeralaNews

ലോക് ഡൗണില്‍ സംസ്ഥാനത്ത് ഇളവുകള്‍ ഉണ്ടാകുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കര്‍ശന ഉപാധികളോടെ ആയിരിക്കും ഇളവ് അനുവദിക്കുകയെന്നും മനുഷ്യജീവനാണ് മുന്‍ഗണനയെന്നും തിരുവനന്തപുരത്തെ കമ്യൂണിറ്റി കിച്ചന്‍ സന്ദര്‍ശിച്ചശേഷം മന്ത്രി പറഞ്ഞു.

<p>സംസ്ഥാനത്ത് രോഗം പൂര്‍ണമായി മാറുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ലോക്ക്ഡൗണില്‍ സംസ്ഥാനത്തിന് 50,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടാകുക. ഈ മാസം മാത്രം 15,000 കോടിയുടെ നഷ്ടമുണ്ടാകുമെന്നും തോമസ് ഐസക്ക് പറഞ്ഞു.</p>

<p>കേന്ദ്ര സര്‍ക്കാരിനെയും ധനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തിന് ലഭിക്കാനുള്ള പണം പോലും കേന്ദ്രം തരുന്നില്ല. ഇക്കാര്യത്തില്‍ വലിയ വീഴ്ചയാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. വാചകമടി കൊണ്ട് മാത്രം കാര്യമില്ലെന്നും ഐസക്ക് പറഞ്ഞു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker