പ്രതികളുമായി ഫോണ്‍ വിളി; തൊടുപുഴ സി.ഐയെ സസ്‌പെന്‍ഡ് ചെയ്തു

തൊടുപുഴ: തൊടുപുഴ സി.ഐ സുധീര്‍ മനോഹറിനെ സസ്പെന്‍ഡ് ചെയ്തു. ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയുടേതാണ് തീരുമാനം. പാലായില്‍ സിഐ ആയിരിക്കുന്ന സമയത്ത് അബ്കാരി കേസിലെ പ്രതികളുമായി ഫോണ്‍വിളി നടത്തിയതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

സുധീറിന്റെ ഗുണ്ടാ ബന്ധങ്ങള്‍ കണ്ടെത്തുന്നതിനായി ഇടുക്കി നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും ശുപാര്‍ശ നല്‍കി. സിഐക്കെതിരായ തുടര്‍ നടപടികള്‍ ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക. ആറ് മാസമാണ് സസ്‌പെന്‍ഷന്‍ കാലാവധി.