ഇത് എന്റെ അവസാനത്തെ കല്യാണം ; കമന്റുകൾക്ക് മാസ് മറുപടിയുമായി നടൻ ബാല
കൊച്ചി : ഇത് എന്റെ അവസാനത്തെ കല്യാണമാണെന്ന് നടൻ ബാല. വിവാഹത്തിന് പിന്നാലെ ഉയർന്ന് വന്ന നെഗറ്റീവ് കമന്റുകൾക്ക് മറുപടി കൊടുക്കുകയായിരുന്നു ബാല. പുതിയ ചിത്രത്തിന്റെ പ്രഖ്യാപന ചടങ്ങിലായിരുന്നു മാസ് മറുപടി നൽകിയത്.
ട്രോളുകളും കമന്റുകളും എല്ലാം ഞാൻ കാണാറുണ്ട്. അത് ഒന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. പിന്നെ പല കമന്റുകളും ട്രോളുകളും മലയാളത്തിൽ ആയത് കൊണ്ട് എനിക്ക് മനസ്സിലാവാറില്ല. ഇനി ട്രോളുകൾ ചെയ്യുമ്പോൾ ഇംഗ്ലീഷിൽ കൂടി ആണെങ്കിൽ നല്ലതായിരുന്നു എന്ന് താരം പറഞ്ഞു.
ഒരുപാട് പേർ അനുഗ്രഹിച്ചു. ഒരുപാട് പേർ ട്രോളുകൾ ഇറക്കി. ഇത് അവസാനത്തെ കല്യാണമാണ്. ഈ ട്രോളുകൾ കാണുമ്പോൾ നിനക്ക് വിഷമമാവുന്നുണ്ടോ എന്ന് താൻ കോകിലയോട് ചോദിച്ചപ്പോൾ പറഞ്ഞത് എനിക്ക് മലയാളം അറിയില്ലാല്ലോ മാമാ എന്നായിരുന്നു. ട്രോളുകൾ ഇറക്കുന്നവർക്കും നെഗറ്റീവ് കമന്റ് പറയുന്നവർക്കും ഒരു ഉപദേശം തരാനുണ്ട്. കുറച്ച് ഇംഗ്ലീഷ് കൂടി ചേർത്താൽ നമുക്ക് മനസിലാകും. മുഴുവൻ മലയാളത്തിൽ ആയാൽ മലസിലാകില്ല.
കഴിഞ്ഞ ദിവസമായിരുന്നു ബാലയുടെ കല്യാണം കഴിഞ്ഞത്. രാവിലെ 8.30 ഓടെ എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ബാലയുടെ ബന്ധുകൂടിയായ ചെന്നൈ സ്വദേശിയായ കോകിലയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.