തിരുവനന്തപുരം:ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പോളിങ് ദിനത്തിൽ 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടർമാരിൽ 1,97,77478 പേരാണ് ഏപ്രിൽ 26 ന് പോളിങ് ബൂത്തുകളിലെത്തി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വഴി വോട്ട് രേഖപ്പെടുത്തിയത്.
ഇവരിൽ 94,75,090 പേർ പുരുഷ വോട്ടർമാരും 1,0302238 പേർ സ്ത്രീ വോട്ടർമാരും 150 പേർ ഭിന്നലിംഗ വോട്ടർമാരുമാണ്. ആബ്സന്റീ വോട്ടർ വിഭാഗത്തിൽ 1,80,865 വോട്ടും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തിൽ 41,904 പോസ്റ്റൽ വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളിൽ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം. 1,11,4950 വോട്ടർമാർ വടകരയിൽ വോട്ട് രേഖപ്പെടുത്തി. പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിങ് നടന്നത്. 63.37 ശതമാനം. 14,29700 വോട്ടർമാരിൽ 9,06051 വോട്ടർമാർ മാത്രമാണ് പത്തനംതിട്ടയിൽ വോട്ട് രേഖപ്പെടുത്തിയത്.
85 വയസ്സിന് മുകളിൽ പ്രായമായവർ, ഭിന്നശേഷി വോട്ടർമാർ, കോവിഡ് ബാധിതർ, അവശ്യസേവന വിഭാഗങ്ങളിലെ ജോലിക്കാർ എന്നിവരാണ് ആബ്സന്റീ വോട്ടർ വിഭാഗത്തിൽ ഉൾപ്പെടുന്നത്. വീട്ടിൽ വോട്ട് രേഖപ്പെടുത്തിയവരും അവശ്യസേവനവിഭാഗങ്ങൾക്കായി ഒരുക്കിയ വോട്ടർ ഫെസിലിറ്റഷേൻ കേന്ദ്രങ്ങളിലെത്തി(വിഎഫ്സി) വോട്ട് രേഖപ്പെടുത്തിയവരും ഇതിൽ ഉൾപ്പെടും.
ആബ്സന്റീ വോട്ടർമാരുടെ മണ്ഡലം തിരിച്ചുള്ള കണക്ക് ഇങ്ങിനെ:
തിരുവനന്തപുരം-8006
ആറ്റിങ്ങൽ-11883
കൊല്ലം-8599
ആലപ്പുഴ-11842
മാവേലിക്കര-12049
പത്തനംതിട്ട-12138
കോട്ടയം-11965
ഇടുക്കി-7728
എറണാകുളം-5531
ചാലക്കുടി-4339
തൃശൂർ-9133
മലപ്പുറം-6013
പൊന്നാനി-5330
പാലക്കാട്-7630
ആലത്തൂർ-8936
കോഴിക്കോട്-9524
വടകര-10059
വയനാട്-8100
കണ്ണൂർ-12521
കാസർകോട്-9539
പോസ്റ്റൽ ബാലറ്റിൽ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ എണ്ണം 41,904 ആണ്. വിഎഫ്സികളിൽ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണമാണിത്.
മണ്ഡലാടിസ്ഥാനത്തിലുളള തപാൽ വോട്ടുകളുടെ എണ്ണം ഇങ്ങിനെ:
തിരുവനന്തപുരം-3449
ആറ്റിങ്ങൽ-2227
കൊല്ലം-3468
ആലപ്പുഴ-3162
മാവേലിക്കര-3525
പത്തനംതിട്ട-1918
കോട്ടയം-2413
ഇടുക്കി-1107
എറണാകുളം-1185
ചാലക്കുടി-1428
തൃശൂർ-1931
മലപ്പുറം-1007
പൊന്നാനി-1117
പാലക്കാട്-1668
ആലത്തൂർ-1843
കോഴിക്കോട്-2341
വടകര-2800
വയനാട്-1477
കണ്ണൂർ-2384
കാസർകോട്-1454
സൈനികർക്കുള്ള സർവീസ് വോട്ടിന് 57,849 സൈനികരാണ് ഇക്കുറി അപേക്ഷിച്ചിട്ടുള്ളത്. ഇതിൽ 8277 വോട്ടർമാരാണ് ഏപ്രിൽ 27 വരെ വോട്ട് രേഖപ്പെടുത്തി അയച്ചിട്ടുള്ളത്. വോട്ടെണ്ണൽ തുടങ്ങുന്നത് വരെ സർവീസ് വോട്ട് സ്വീകരിക്കുമെന്നും മുഖ്യതിരഞ്ഞടുപ്പ് ഓഫീസർ അറിയിച്ചു.