മലപ്പുറം: തിരൂരങ്ങാടി നഗരസഭ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരസഭ ഓഫീസ് അടച്ചു. ശുചീകരണ തൊഴിലാളിയായ ജീവനക്കാരന് ഇന്നാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം പൂന്തുറയില്‍ 600 ഓളം സാമ്പിളുകള്‍ പരിശോധിച്ചതില്‍ 119 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കാസര്‍കോട് രണ്ട് ദിവസം മുമ്പ് മരിച്ച വ്യക്തിയുടെ രണ്ടാമത് പരിശോധനാ ഫലവും പോസിറ്റീവായി ഇന്ന് റിപ്പോര്‍ട്ട് ലഭിച്ചു.
അതേസമയം ജീവനക്കാരാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം ആര്യനാട്ടെ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചുപൂട്ടി. അതേസമയം ഡിപ്പോ അണുവിമുക്തമാക്കിയതിനുശേഷം പിന്നീട് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ കര്‍ശനനിയത്രണം തുടരുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News