HealthKeralaNews

40 കഴിഞ്ഞ സ്ത്രീകള്‍ പുരുഷനില്‍ നിന്നും ആഗ്രഹിയ്ക്കുന്നത്

കൊച്ചി:സ്‌നേഹിക്കുക അല്ലെങ്കില്‍ സ്‌നേഹിക്കപ്പെടുക എന്നത് ഒരാള്‍ക്ക് അനുഭവിക്കാവുന്ന ഏറ്റവും മനോഹരമായ വികാരങ്ങളില്‍ ഒന്നാണ്. ശരിയായ സ്‌നേഹം കണ്ടെത്തുന്നതില്‍ പ്രായഭേദമില്ല. ആളുകള്‍ അവരുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സ്‌നേഹത്തില്‍ നിന്ന് വ്യത്യസ്തമായ കാര്യങ്ങള്‍ മനസിലാക്കുന്നു. ചെറുപ്പമായിരിക്കുമ്പോള്‍, സ്‌നേഹം ആവേശകരവും തീവ്രവുമായിരിക്കാന്‍ ആഗ്രഹിക്കുന്നു.

എന്നാല്‍ വളര്‍ന്നു കഴിഞ്ഞാല്‍ സ്‌നേഹം എന്നത് സ്ഥിരവും പക്വതയുമുള്ളതായിരിക്കണമെന്ന് പ്രതീക്ഷിക്കുന്നു. പ്രണയത്തിന്റെ അര്‍ത്ഥം ഓരോ പ്രായത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞല്ലോ? നാല്‍പതു കഴിഞ്ഞ സ്ത്രീകള്‍ ഒരു പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്നത് എന്താണ് എന്നത് നിങ്ങള്‍ക്കറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും.

സത്യസന്ധത

ഏതു പ്രായത്തിലുള്ള സ്ത്രീകളായാലും പുരുഷന്മാരില്‍ നിന്ന് ആഗ്രഹിക്കുന്ന കാര്യമാണ് സത്യസന്ധത. എന്നിരുന്നാലും, പക്വതയുള്ള സ്ത്രീകള്‍ അതായത് 40 കഴിഞ്ഞവര്‍ കൂടുതലായും, പാഴാക്കാന്‍ സമയമില്ലാത്തതിനാല്‍ പുരുഷന്റെ സത്യസന്ധതയെ കൂടുതല്‍ വിലമതിക്കുന്നു. പുരുഷന്മാര്‍ അവരോട് വൈകാരികമായി സത്യസന്ധത പുലര്‍ത്തണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. സത്യം വളച്ചൊടിക്കുന്ന ഒരാളുമായി ചങ്ങാത്തത്തിലാകുന്നത് അവര്‍ വിലമതിക്കുന്നില്ല.

മറ്റു സ്ത്രീകളുമായി താരതമ്യപ്പെടുത്തരുത്

ജീവിതത്തെ അവര്‍ കാണുന്ന രീതിയില്‍ ആസ്വദിക്കാന്‍ അനുവദിക്കുന്ന ഒരു പുരുഷനെ സ്ത്രീകള്‍ വിലമതിക്കുന്നു. എന്നിരുന്നാലും, 40-കളിലും അതിനുമുകളിലുമുള്ള ചില പുരുഷന്മാരില്‍, തങ്ങളുടെ പങ്കാളി തങ്ങളെക്കാളും പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ എന്ന ചിന്ത കടന്നുവന്നേക്കാം. ജൈവീകമായ മാറ്റങ്ങള്‍ സ്ത്രീകളില്‍ വേഗത്തില്‍ സംഭവിക്കുന്നു എന്നത് സത്യം തന്നെ. എന്നാല്‍ പല പുരുഷന്‍മാരും അവരുടെ പങ്കാളി എപ്പോഴും സുന്ദരമായും ചെറുപ്പമായും കാണണമെന്ന് ആഗ്രഹിക്കുന്നു. അതിനാല്‍, പല കാര്യങ്ങളിലും മറ്റുള്ളവരുമായി തങ്ങളുടെ പങ്കാളിയെ താരതമ്യപ്പെടുത്തുന്നു. ഈയൊരു സ്വഭാവം സ്ത്രീകള്‍ക്ക് പൊതുവേ ഇഷ്ടമല്ല, പ്രത്യേകിച്ച് നാല്‍പത് കഴിഞ്ഞ സ്ത്രീകള്‍ക്ക്.

സ്‌നേഹം പങ്കുവയ്ക്കല്‍

പക്വതയുള്ള ഒരു സ്ത്രീക്ക് ‘ഐ ലവ് യു’ എന്ന് പറയുന്നതിന്റെ മൂല്യം അറിയാം. നിങ്ങളുടെ പങ്കാളിയോട് നിങ്ങള്‍ അവരെ സ്‌നേഹിക്കുന്നുവെന്ന് പറയുമ്പോള്‍, തീര്‍ച്ചയായും ഓരോ പുരുഷനും സന്തോഷിക്കുന്നു. അതുപോലെ തിരിച്ചും തങ്ങളുടെ പങ്കാളിയില്‍ നിന്ന് സത്യസന്ധമായ സ്‌നേഹം ഓരോ സ്ത്രീയും കൊതിക്കുന്നു.

അധികം റൊമാന്‍സ് വേണ്ട

40 വയസ്സിനിടയിലുള്ള ഒരു സ്ത്രീ തങ്ങളുടെ പങ്കാളിയില്‍ നിന്ന് ഒരു മുഴുവന്‍ സമയ റൊമാന്‍സ് പ്രതീക്ഷിക്കുന്നില്ല. അടുപ്പം അനുഭവിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു, ഒപ്പം പരിഗണന, ബഹുമാനം, പിന്തുണ എന്നിവയിലൂടെ അവരെ ആകര്‍ഷിക്കാന്‍ ആഗ്രഹിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം, സ്‌നേഹത്തോടെ അല്‍പം പൂക്കള്‍ നല്‍കുന്നതിനേക്കാള്‍ നിങ്ങള്‍ക്കായി ചായ തയാറാക്കി നല്‍കുന്ന പുരുഷനെ അവര്‍ ഇഷ്ടപ്പെടുന്നു. അതായത്, നിങ്ങളുടെ താല്‍പര്യങ്ങള്‍ കണ്ടറിഞ്ഞ് നിങ്ങളെ സ്‌നേഹിക്കുന്ന ഒരു പുരുഷനെ അവര്‍ വിലമതിക്കുന്നുവെന്ന്.

കാപട്യം വേണ്ട

നിങ്ങള്‍ ചെറുപ്പമായിരിക്കുമ്പോള്‍, പലപ്പോഴും മൈന്‍ഡ് ഗെയിമുകള്‍ നിങ്ങള്‍ കളിക്കുന്നു. പലതും ഒളിച്ചുവയ്ക്കുന്നു. എന്നാല്‍ പക്വതയുള്ള സ്ത്രീ ഒരിക്കലും പുരുഷനില്‍ നിന്ന് കാപട്യത്തോടെയുള്ള ഒരു സമീപനം ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. പ്രതിബദ്ധത ആവശ്യമില്ലാത്ത പുരുഷന്മാര്‍ക്കായി പാഴാക്കാന്‍ നാല്‍പതു കഴിഞ്ഞ സ്ത്രീകള്‍ക്ക് സമയമില്ല. അവര്‍ക്ക് എന്താണ് വേണ്ടതെന്ന് അവള്‍ക്ക് നന്നായി അറിയാം. അതിനുള്ള ആത്മവിശ്വാസവും അവര്‍ക്കുണ്ട്.

സ്വഭാവം ഇതെങ്കില്‍

സ്വയം അവബോധം പഴയ പെരുമാറ്റ രീതികള്‍ ആവര്‍ത്തിക്കാന്‍ നാല്‍പതു കഴിഞ്ഞ സ്ത്രീകള്‍ താല്‍പ്പര്യപ്പെടുന്നില്ല. പക്വതയുള്ള സ്ത്രീകള്‍ ഒരു ഗുണമേന്മയുള്ള ഒരു പങ്കാളിക്കായി കൊതിക്കുന്നു. താന്‍ ആരാണെന്ന് മനസിലാക്കി സ്‌നേഹിക്കുന്ന ഒരു പുരുഷനെ അവര്‍ ഇഷ്ടപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker