പോലീസുകാര്‍ക്കും രക്ഷയില്ല! തിരുവനന്തപുരത്ത് പോലീസുകാരുടെ വാഹനത്തിന്റെ പെട്രോളും ഹെല്‍മെറ്റും മോഷ്ടിച്ചു
തിരുവനന്തപുരം: വന്നുവന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസുകാര്‍ക്ക് പോലും രക്ഷയില്ലാതായി. തിരുവനന്തപുരത്താണ് സംഭവം. യൂണിവേഴ്സിറ്റി കോളേജിന് മുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ ഹെല്‍മറ്റും പെട്രോളും മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയയായിരുന്നു സംഭവം. രണ്ട് ഹെല്‍മെറ്റുകളും ആറ് വാഹനങ്ങളിലെ പെട്രോളുമാണ് നഷ്ടപ്പെട്ടത്.
യൂണിവേഴ്സിറ്റി കോളേജില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനങ്ങളിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് മണക്കാടിന് സമീപം നടന്ന പ്രതിഷേധത്തില്‍ പത്ത് പോലീസുകാരാണ് കോളേജിന് മുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവര്‍ ഇല്ലാതിരുന്ന സന്ദര്‍ഭത്തില്‍ രാത്രി ഒന്നരയോടെ വാഹനങ്ങളില്‍ നിന്നു പെട്രോള്‍ മാറ്റുന്നത് കണ്ട ചില വഴിയാത്രക്കാര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചത്.
എന്നാല്‍ കന്റോണ്‍മെന്റ് പോലീസ് എത്തിയപ്പോഴേക്കും രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.