News
തൃശൂരിൽ പോസ്റ്റോഫീസിൽ മോഷണശ്രമം; മണ്ണെണ്ണ ഒഴിച്ച് തീയിട്ടു
തൃശൂർ: തൃശൂർ പെരിങ്ങോട്ടുകരയിൽ പോസ്റ്റോഫീസിന് തീയിട്ടു. മോഷണ ശ്രമത്തിനിടെയാണ് സംഭവം. മുൻവശത്തെ വാതിൽ കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ ഓഫീസിനകത്ത് മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു.
ഓഫീസിലെ കംപ്യൂട്ടർ, പ്രിന്റർ, തപാൽ ഉരുപ്പടികൾ, ആർഡി രേഖകൾ, ഫർണിച്ചറുകൾ എന്നിവ കത്തി നശിച്ചു. രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരിയാണ് സംഭവം ആദ്യം അറിഞ്ഞത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News