25.1 C
Kottayam
Wednesday, October 2, 2024

ബസുകളില്‍ മോഷണം: സ്ത്രീകള്‍ പിടിയിൽ; കുട്ടിളെ മയക്കുന്ന ഗുളികകളും കണ്ടെത്തി, മോഷണമുതൽ കൈമാറുന്നത് കൂടെയുള്ള പുരുഷൻമാർക്ക്

Must read

പത്തനംതിട്ട:അടൂരില്‍ ബസുകളില്‍ മോഷണം നടത്തുന്ന ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ അടൂര്‍ പൊലീസിന്‍റെ പിടിയില്‍. തമിഴ്നാട് സ്വദേശികളാണ് പിടിയിലായ സ്ത്രീകള്‍. കുട്ടികളെ മയക്കാന്‍ കഴിയും വിധമുള്ള ഗുളികകളും കണ്ടെത്തി. അടൂര്‍ ബസ് സ്റ്റാന്‍ഡില്‍ വീട്ടമ്മയുടെ ബാഗ് മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ തടഞ്ഞു വക്കുകയായിരുന്നു മോഷ്ടാക്കളെ.

പളനി സ്വദേശികളായ സരസ്വതി, നന്ദിനി, സുമതി എന്നിവരാണ് പിടിയിലായത്. പേരുകള്‍ യഥാര്‍ഥമാണോ എന്ന് സംശയമുണ്ട്. പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് സംസ്ഥാനത്ത് പലയിടത്തും സംഘം മോഷണം ന‌ടത്തിയതായി വ്യക്തമായത്. സംഘത്തിലെ മറ്റുള്ളവര്‍ രക്ഷപെട്ടു. സംഘത്തില്‍ പുരുഷന്‍മാരുമുണ്ട്.

ബസില്‍ മോഷ്ടിക്കുന്ന ആഭരണങ്ങള്‍ ഉടന്‍ സംഘത്തിലെ പുരുഷന്‍മാര്‍ക്ക് കൈമാറും. ഇവര്‍ തൊട്ടടുത്ത സ്റ്റോപ്പിലിറങ്ങി രക്ഷപെടും. സംശയം തോന്നി ഇവരെ പിടികൂടിയാലും ആഭരണങ്ങള്‍ കണ്ടെടുക്കാനാവില്ല. മുന്‍പും മോഷണക്കേസില്‍ ഇവരെ പിടികൂടിയിട്ടുണ്ടെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇവര്‍ക്കൊപ്പമുള്ള കുട്ടികളെ ലഹരിഗുളിക കൊടുത്ത് മയക്കിക്കിടത്തുന്നതാണ് രീതി. ലഹരിയുണ്ടാക്കും വിധമുള്ള ഗുളികകളും കണ്ടെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അനാവശ്യ യാത്രകൾ ഒഴിവാക്കാണം, ഷെൽറ്ററുകളിലേക്ക് മാറാൻ തയ്യാറാകാണം, ഇസ്രയേലിലെ ഇന്ത്യക്കാരോട് എംബസി നിര്‍ദേശം

ടെല്‍ അവീവ്‌: ഇസ്രയേലിലെ ഇന്ത്യക്കാർക്കും ഇന്ത്യൻ നയതന്ത്ര കാര്യാലയം ജാഗ്രതാ നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കണം. ഷെൽറ്ററുകളിലേക്ക് മാറാൻ തയറായിരിക്കണം. ഇന്ത്യ ഇസ്രയേൽ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട് എന്നും അറിയിപ്പിൽ പറയുന്നു....

ഇസ്രായേലിൽ മിസൈൽ വർഷവുമായി ഇറാൻ; നിരവധി പേർ കൊല്ലപ്പെട്ടു

ടെല്‍ അവീവ്: അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെ ഇസ്രായേലിൽ മിസൈല്‍ ആക്രമണം ആരംഭിച്ച് ഇറാൻ. ഇസ്രായേലിലെ ടെല്‍ അവീവിൽ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. ഇസ്രായേലിലെ പരക്കെ...

ലൈംഗികബന്ധത്തിനിടെ 23കാരിക്ക് ദാരുണാന്ത്യം, അപകടം സംഭവിച്ചത് ഹോട്ടല്‍മുറിക്കുള്ളില്‍

അഹമ്മദാബാദ്: ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ 23കാരിയായ യുവതിക്ക് ദാരുണാന്ത്യം. സ്വകാര്യഭാഗത്ത് നിന്നുണ്ടായ അമിതമായ രക്തസ്രാവത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന സംഭവത്തില്‍ 26കാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്ക് രക്തസ്രാവമുണ്ടായപ്പോള്‍ കൃത്യസമയത്ത്...

ദുരന്തനിവാരണ ഫണ്ടിലേക്കുള്ള കേന്ദ്രവിഹിതം; കേരളത്തിന് 145.60 കോടി മാത്രം

ഡല്‍ഹി: രാജ്യത്ത് നടന്ന പ്രകൃതി ദുരന്തങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായധനം അനുവദിച്ചു. കേരളത്തിന് പ്രളയ സഹായമായി 145.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. മഹാരാഷ്ട്രയ്ക്ക് 1492 കോടിയും ആന്ധ്രയ്ക്ക് 1032 കോടിയും അനുവദിച്ചിട്ടുണ്ട്....

ആലപ്പുഴയില്‍ വനിതാ ഡോക്ടറെ അക്രമിച്ച യുവാവ് അറസ്റ്റില്‍

ആലപ്പുഴ: കലവൂരില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ അതിക്രമം. 31കാരനായ മണ്ണഞ്ചേരി സ്വദേശി സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അഞ്ജുവിന് അക്രമത്തില്‍ പരിക്കേറ്റു. മതില്‍ ചാടിയെത്തിയ യുവാവ്...

Popular this week