CrimeKeralaNewsRECENT POSTS
കൊല്ലത്ത് നാലു മണിക്കൂറിനിടെ ആറ് ഇടങ്ങളില്‍ തോക്ക് ചൂണ്ടി മോഷണം; ജനങ്ങള്‍ ഭീതിയില്‍
കൊല്ലം: കൊല്ലത്ത് നാലു മണിക്കൂറിനിടെ ആറു ഇടങ്ങളില്‍ തോക്ക് ചൂണ്ടി മാല മോഷണം. ശനിയാഴ്ച രാവിലെ മുതല്‍ ഉച്ചവരെയുള്ള സമയത്തു കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയായിരുന്നു മോഷണം. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് മോഷണം നടത്തിയതെന്നു മാല നഷ്ടമായവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കുമ്പളം സ്വദേശിയായ യുവാവ് കുണ്ടറ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു വച്ചുപോയ ബൈക്ക് മോഷ്ടിച്ചെടുത്താണ് പ്രതികള്‍ കൃത്യം നടത്തിയതെന്നാണ് കണ്ടെത്തല്‍. ഇവര്‍ ഉപയോഗിച്ച ബൈക്കും ഹെല്‍മറ്റും ടൗണ്‍ അതിര്‍ത്തിയില്‍ നിന്ന് കണ്ടെത്തി. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും, പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News