KeralaNewsRECENT POSTS

ആ ലാപ്പ് എനിക്ക് തിരിച്ച് തരിക.. അല്ലെങ്കില്‍ തിരിച്ച് കിട്ടും വിധം അത് എവിടെയെങ്കിലും വെക്കുക; വീട്ടില്‍ കയറിയ മോഷ്ടാവിനോട് അപേക്ഷയുമായി ഗവേഷക വിദ്യാര്‍ത്ഥിനി

തന്റെ വീട്ടില്‍ കയറി മോഷ്ടിച്ച കള്ളനോട് കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷയുമായി ഗവേഷക വിദ്യാര്‍ത്ഥിനി. വീട്ടില്‍ കയറി മോഷണം നടത്തിയയാളോട് ജിഷ എന്ന വിദ്യാര്‍ഥിനിയുടെ അപേക്ഷയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. വീട്ടില്‍ മോഷണം നടത്തിയ കള്ളന്‍ കൊണ്ടുപോയ സാധനങ്ങളുടെ കൂട്ടത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ ജിഷയുടെ ലാപ്പ്ടോപ്പും ഉണ്ടായിരുന്നു. ആ ലാപ്പെങ്കിലും തിരിച്ചുതരണമെന്നും ഇല്ലെങ്കില്‍ അതെന്റെ പഠനത്തെ ബാധിക്കുമെന്നും ജിഷ അപേക്ഷിക്കുന്നു. നിങ്ങളെ ഈ പ്രവൃത്തി ചെയ്യാന്‍ പ്രേരിപ്പിച്ചത് ജീവിതപ്രശ്നങ്ങള്‍ ആണെങ്കില്‍ ആ ലാപ്പ് തിരിച്ചു കിട്ടിയില്ലെങ്കില്‍ ബാധിക്കുന്നത് ഒരു ഗവേഷക വിദ്യാര്‍ത്ഥി കൂടിയായ എന്റെ പഠനത്തെ ആണ്.. താങ്കള്‍ ഏതെങ്കിലും കോണിലിരുന്ന് ഈ കുറിപ്പ് വായിക്കുന്നെങ്കില്‍ ദയവ് ചെയ്ത് ആ ലാപ്പ് എനിക്ക് തിരിച്ച് തരിക..

അല്ലെങ്കില്‍ തിരിച്ച് കിട്ടും വിധം അത് എവിടെയെങ്കിലും തിരിച്ച് വെക്കുക. കരുണ കാണിക്കുക.. ഈയൊരു വിഷയത്തില്‍ താങ്കളെ ഒരു കുറ്റവാളിയായി സമൂഹത്തിന് മുന്നില്‍ നിര്‍ത്താന്‍ താത്പര്യമില്ല.. അല്ലാത്ത പക്ഷം തിരിച്ചു കിട്ടും വരെ നിയമപ്രകാരം സാധ്യമായ എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിക്കുന്നതായിരിക്കും.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ചില സങ്കടങ്ങള്‍ പറഞ്ഞറിയിക്കാന്‍ വയ്യ… വെള്ളിയാഴ്ച്ച സ്‌കൂള്‍ വിട്ട് മാടായിയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ കണ്ട കാഴ്ച്ചകളാണ് ഇത്.. ഈ വീട്ടിലെ ആള്‍താമസത്തിന് എന്നോളം പ്രായമുണ്ട്.. ഈ മുപ്പത് വര്‍ഷത്തിനിടയില്‍ അച്ഛാച്ഛന്റെ മരണശേഷം 2011 തൊട്ട് അമ്മ അമ്മമ്മ ഞാന്‍ എന്നിങ്ങനെ മൂന്ന് സ്ത്രീകള്‍ മാത്രം താമസിച്ചു വരുന്ന വീടാണിത്..
ഈ കാലയളവിനുളളില്‍ ഒരിക്കലും ഇതുപോലൊരു ദുരനുഭവം ഉണ്ടായിട്ടില്ല.. അത്ര വിശ്വാസമുള്ള എന്റെ നാടാണിത്.. നാട്ടുകാരാണ്. ഇങ്ങനെയൊരു ഹീനകൃത്യത്തിന് മുതിര്‍ന്നതിന് എന്റെ നാട്ടുകാരുടെ പങ്കുണ്ടെന്ന് കരുതാന്‍ വയ്യ.. ഇത് ആര് ചെയ്തതായാലും അവരെ കള്ളനെന്ന് അഭിസംബോധന ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

ഏതെങ്കിലും തരത്തിലുളള സമ്മര്‍ദ്ധങ്ങളായിരിക്കും ഇത്തരത്തിലുള്ള ഹീനകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്… താങ്കള്‍ ചെയ്ത പ്രവൃത്തിയോട്, വരുത്തി വെച്ച നാശനഷ്ടങ്ങളോട് ഞങ്ങള്‍ക്ക് ക്ഷമിക്കാവുന്നതേയുള്ളു.. വിത്തമെന്തിന് മനുഷ്യന് വിദ്യ കൈവശമാവുകില്‍.. എന്ന ഉള്ളൂരിന്റെ വരികള്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തിട്ടാണ് നാട്ടിലേക്ക്
വണ്ടി കയറിയത്.. നിങ്ങള്‍ കൊണ്ടുപോയ 42 inch Samsang LCD TV, panaSonic Sound box, Speaker, Canon Digital camera, Memory card, card reader , Net Setter.. അതൊക്കെ അവിടെ ഇരിക്കട്ടെ..
അതിന്റെ കൂടെ നിങ്ങള്‍ എന്റെ ഒരു Lenovo [Serial No.SPF09R3SE. mechine Type:G4080] ലാപ്പ്ടോപ്പ് കൂടി കൊണ്ടു പോയിട്ടുണ്ട്.. സുഹൃത്തേ അതെനിക്ക് തിരിച്ച് തരിക… നിങ്ങളെ ഈ പ്രവൃത്തി ചെയ്യാന്‍ പ്രേരിപ്പിച്ചത് ജീവിതപ്രശ്നങ്ങള്‍ ആണെങ്കില്‍ ആ ലാപ്പ് തിരിച്ചു കിട്ടിയില്ലെങ്കില്‍ ബാധിക്കുന്നത് ഒരു ഗവേഷക വിദ്യാര്‍ത്ഥി കൂടിയായ എന്റെ പഠനത്തെ ആണ്.. താങ്കള്‍ ഏതെങ്കിലും കോണിലിരുന്ന് ഈ കുറിപ്പ് വായിക്കുന്നെങ്കില്‍ ദയവ് ചെയ്ത് ആ ലാപ്പ് എനിക്ക് തിരിച്ച് തരിക..

അല്ലെങ്കില്‍ തിരിച്ച് കിട്ടും വിധം അത് എവിടെയെങ്കിലും തിരിച്ച് വെക്കുക. കരുണ കാണിക്കുക.. ഈയൊരു വിഷയത്തില്‍ താങ്കളെ ഒരു കുറ്റവാളിയായി സമൂഹത്തിന് മുന്നില്‍ നിര്‍ത്താന്‍ താത്പര്യമില്ല.. അല്ലാത്ത പക്ഷം തിരിച്ചു കിട്ടും വരെ നിയമപ്രകാരം സാധ്യമായ എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിക്കുന്നതായിരിക്കും.

 

https://www.facebook.com/seetharashmi/posts/10214109708523067

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button