CrimeKeralaNews

മൃതദേഹത്തില്‍ നിന്ന് സ്വര്‍ണ്ണമാല മോഷണം; മെഡിക്കല്‍ കോളജ് ജീവനക്കാരി പിടിയില്‍

തിരുവനന്തപും: മൃതദേഹത്തില്‍ നിന്ന് സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ജീവനക്കാരി പിടിയില്‍. ആത്മഹത്യശ്രമത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മരിക്കുകയും ചെയ്ത മണക്കാട് സ്വദേശിനി രാധ എന്ന സ്ത്രീയുടെ മൃതദേഹത്തില്‍ നിന്നാണ് മാല മോഷണം പോയത്. സംഭവത്തില്‍ ഗ്രേഡ്2 ജീവനക്കാരിയാണ് പിടിയിലായത്.

ആത്മഹത്യാശ്രമം നടത്തി ഗുരുതരാവസ്ഥയിലായിരുന്ന രാധയെ ഇന്നലെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി ഇവര്‍ മരണമടഞ്ഞു. മൃതദേഹം രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോകും മുന്‍പ് ബന്ധുക്കളെ കാണിക്കുമ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പോലീസിനും പരാതി നല്‍കുകയായിരുന്നു.

രാധയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോകും മുന്‍പ് ചെറിയ ഒരു മുറിയിലാണ് കിടത്തിയിരുന്നതെന്നും അവിടേക്ക് ഒരു സ്ത്രീ കയറിപ്പോകുന്നത് കണ്ടിരുന്നുവെന്നും മരിച്ചയാളുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗ്രേഡ്2 ജീവനക്കാരിയെ കസ്റ്റഡിയില്‍ എടുത്തത്.

മൃതദേഹത്തില്‍ നിന്ന് സ്വര്‍ണമാല മോഷ്ടിച്ച ജീനക്കാരിയെ അടിയന്തിരമായി സസ്‌പെന്‍ഡ് ചെയ്യാന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉത്തരവിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker