കായംകുളത്ത് പ്രതിഭയ്‌ക്കെതിരെ കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി, ഇടതു പക്ഷത്തെ തോൽപ്പിക്കാൻ അരിത രംഗത്ത്
ഏപ്രിലിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ മത്സരാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് കോൺഗ്രസ്. സ്ഥാനാർഥി പ്രഖ്യാപിച്ചതിനു പിന്നാലെ വിവാദങ്ങളും ആരംഭിച്ചിരിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായിരിക്കുകയാണ് അരിത ബാബു. 27വയസ്സുകാരിയായ അരിത ജനവിധി നേടുന്നത് കായംകുളം മണ്ഡലത്തില്‍ നിന്നാണ്.
ദേവികുളങ്ങര ഗോവിന്ദമുട്ടം അജീഷ് നിവാസില്‍ തുളസീധരന്റെയും ആനന്ദവല്ലിയുടെയും മകളായ അരിത ബി കോം ബിരുദധാരിയാണ്. 21ആം വയസ്സില്‍ കൃഷ്ണപുരം ജില്ലാ പഞ്ചായത്ത് അംഗമായ അരിത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്.
നിര്‍ധന കുടുംബത്തിലെ അംഗമാണ് അരിത എന്നു പറഞ്ഞാണ് കെപിപിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അരിതയെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനിടെ പരിചയപ്പെടുത്തിയത്. പശുവിന്‍ പാലുവിറ്റ് ഉപജീവനം നടത്തുകയും ശേഷിക്കുന്ന സമയം രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുന്ന മികച്ച ഒരു വ്യക്തിയാണ് അരിതയെന്ന് മുല്ലപ്പള്ളി പറഞ്ഞു. അരിതയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പാര്‍ട്ടിക്ക് അഭിമാനമുണ്ടെന്ന് മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
അരിതയുടെ എതിർ സ്ഥാനാർഥിയായി ഇടതു പക്ഷത്ത് നിന്നും എത്തുന്നത് യു പ്രതിഭയാണ്. ഇടതുപക്ഷത്തിന്റെ ഉറച്ച മണ്ഡലമായ കായംകുളത്ത് ഇത്തവണ ശക്തമായ പോരാട്ടം ആണ് നടക്കുക.