വടകര: കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് തലകറങ്ങി വീഴാന്‍ പോയ ആളെ സാഹസികമായി രക്ഷിച്ച് യുവാവ്. കേരള ബാങ്കില്‍ ഇടപാടിന് എത്തിയ ബാബുരാജാണ് കുറ്റ്യാടി അരൂര്‍ സ്വദേശി ബിനുവിന് രക്ഷകനായത്.
വടകര എടോടിയിലെ ഒരു കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ പ്രവര്‍ത്തിക്കുന്ന കേരള ബാങ്കില്‍ ഇടപാടിന് എത്തിയതായിരുന്നു ബിനു. ഇതിനിടയില്‍ തലകറങ്ങി. പുറകോട്ട് മറിഞ്ഞ് താഴേക്ക് വീഴാന്‍ തുടങ്ങി. തൊട്ടടുത്ത് നിൽക്കുകയായിരുന്ന ബാബുരാജ് പെട്ടെന്ന് കാലില്‍ പിടിച്ച് താഴേക്ക് വീഴാതെ പിടിച്ച് നിര്‍ത്താനായത് രക്ഷയായി.
ഒരു ജീവന്‍ രക്ഷിക്കാനായതില്‍ സന്തോഷമുണ്ടെന്നും ബാബുരാജ് പറഞ്ഞു. പെട്ടെന്നുണ്ടായ തലകറക്കം മാത്രമാണെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അറിയിച്ചതിനെ തുടര്‍ന്ന് പിന്നീട് ബിനു ബാങ്കില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News