കോഴിക്കോട്: ഉഗ്രശബ്ദത്തോടെ വീടീന്റെ മേല്‍ക്കൂരയും ഭിത്തിയും തകര്‍ന്നുവീണു. ഒളവണ്ണക്ക് സമീപം മാമ്പുഴ കാട്ടുമീത്തല്‍ ജോയിയുടെ വീടാണ് താമസിക്കാന്‍ കഴിയാത്തവിധം കേടുപാട് സംഭവിച്ചത്. ശബ്ദം കേട്ടയുടനെ വീട്ടുകാര്‍ പുറത്തേക്ക് ഇറങ്ങി ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ജോയിയും ഭാര്യയും മൂന്ന് മക്കളുമാണ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. ശബ്ദം കേട്ടതിന് പിന്നാലെ അഞ്ച് പേരും പുറത്തേക്ക് ഓടുകയായിരുന്നു. നിമിഷനേരം കൊണ്ട് വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും ഭിത്തിയടക്കം താഴേക്ക് പതിക്കുകയായിരുന്നു. താമസിക്കാന്‍ കഴിയാത്ത തരത്തില്‍ വീടിന് നാശം സംഭവിച്ചതിനാല്‍ ഈ മഴക്കാലത്ത് ഇനി എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ഈ കുടുംബം. പഞ്ചായത്ത് അധികൃതര്‍ക്കും വില്ലേജ് ഓഫീസിലും ജോയി ഇതുസംബന്ധിച്ച് അപേക്ഷ നല്‍കിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News