EntertainmentNationalNews

‘തീരുമാനമെടുത്തത് അച്ഛൻ; സൂര്യയുടെ ആ​ഗ്രഹം നടന്നില്ല; അസിൻ അഭിനയം നിർത്താൻ കാരണം’

ചെന്നൈ:തെന്നിന്ത്യൻ സിനിമയിൽ നിന്നും ബോളിവുഡിലേക്ക് കടന്ന് വിജയം കൈ വരിച്ച നടിയാണ് അസിൻ. മലയാളിയായ താരം നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാള സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. തമിഴ്, തെലുങ്ക് സിനിമകളിലേക്ക് കടന്നതോടെ അസിൻ തിരക്കേറിയ നായിക നടിയായി. ​ഗജിനി, പോക്കിരി, ദശാവതാരം തുടങ്ങി വൻ ഹിറ്റായ സിനിമകളിൽ നായികയായെത്തി. ​ഗജിനിയിലെ കൽപ്പന എന്ന കഥാപാത്രമാണ് അസിന് കരിയറിൽ വഴിത്തിരിവാകുന്നത്. ​ഗജിനി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോഴും അസിനെ നായികയാക്കി.

പിന്നീട് ഹിന്ദി സിനിമകളിലാണ് താരം ശ്രദ്ധ കൊടുത്തത്.എന്നാൽ താരറാണിയായ വളർന്ന അസിന് പിന്നീട് കരിയറിൽ ഇടിവ് സംഭവിച്ചു. ബോളിവുഡിന്റെ ​ഗ്ലാമർ ലോകത്ത് തെന്നിന്ത്യയിലേത് പോലെ തിളങ്ങാൻ ഏറെക്കാലം അസിന് കഴിഞ്ഞില്ല. 2016 ൽ വിവാഹിതയായതോടെ സിനിമാലോകത്ത് നിന്നും അസിൻ പൂർണമായും വിട്ടുനിന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി സോഷ്യൽ മീഡിയയിൽ തന്റെ ഫോട്ടോ പോലും പങ്കുവെക്കാറില്ല. ഭർത്താവിനും മകൾക്കുമൊപ്പമുള്ള സ്വകാര്യ ജീവിതത്തിനാണ് അസിൻ ഇന്ന് പ്രാധാന്യം നൽകുന്നത്. അസിനെക്കുറിച്ച് തമിഴ് സിനിമാ രം​ഗത്തെ മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Asin

പൊതുവെ നടിമാർക്കൊപ്പം അമ്മയാണ് സെറ്റിൽ ഒപ്പം വരാറെങ്കിൽ അസിനൊപ്പം നടിയുടെ പിതാവാണ് വന്നിരുന്നത്. അസിന്റെ സിനിമകളുടെ കഥ കേട്ടിരുന്നത് അച്ഛനാണെന്നും ഇദ്ദേഹം പറയുന്നു. സില്ലിനൊരു കാതൽ എന്ന സിനിമയിൽ ഭൂമിക ചെയ്ത വേഷം അസിൻ നിരസിച്ചതിനെക്കുറിച്ചും ചെയ്യാറു ബാലു സംസാരിച്ചു. സൂര്യയാണ് അസിനെ നായികയായി നിർദ്ദേശിച്ചത്.

എന്നാൽ ജ്യോതികയുടെ കഥാപാത്രമാണെങ്കിൽ എന്റെ മകൾ ചെയ്യാം. സെക്കന്റ് ഹീറോയിനായ ഈ കഥാപാത്രം വേണ്ടെന്ന് അസിന്റെ പിതാവ് പറഞ്ഞു. അസിൻ അന്ന് കരിയറിന്റെ പീക്കിലാണ്. തീരുമാനത്തിൽ സൂര്യ നിരാശനായി. അസിന് പകരമാണ് ഭൂമിക സിനിമയിലെത്തുന്നത്. സിനിമ ഇറങ്ങിയ ശേഷം ഈ കഥാപാത്രം നഷ്ടപ്പെട്ടല്ലോ എന്നോർത്ത് അസിൻ വിഷമിച്ചു.

സമാനമായി ബില്ല എന്ന സിനിമയിൽ അജിത്ത് അസിനെ നായികയാക്കാൻ നിർദ്ദേശിച്ചു. അസിന്റെ ഫോട്ടോ ഷൂട്ടുകൾ നടത്തി. പ്രധാനപ്പെട്ട ഒരു ഫോട്ടോഷൂട്ടിൽ ബിക്കിനി ധരിക്കേണ്ടിയിരുന്നു. എന്നാൽ അത് പറ്റില്ലെന്ന് അസിന്റെ പിതാവ് പറഞ്ഞു. അങ്ങനെയാണ് ആ സിനിമ നയൻതാരയ്ക്ക് ലഭിക്കുന്നതെന്നും ചെയ്യാറു ബാലു ഓർത്തു.

ഒരു സിനിമയിലും ശരീരപ്രദർശനത്തിന് അസിൻ തയ്യറായില്ല. മോശമായ ഡയലോ​ഗുകളും പറഞ്ഞില്ല. കഥ പറയുമ്പോഴേ ചില ഡയലോ​ഗുകൾ വേണ്ടെന്ന് അസിന്റെ പിതാവ് പറയും. ചില സംവിധായകർക്ക് ദേഷ്യം വരും. അത്രമാത്രം സൂക്ഷിച്ചാണ് അസിൻ അഭിനയിച്ചത്. ഇത്തരം നിബന്ധനകൾ കാരണം ചില ഫിലിം മേക്കേർസ് അസിനെ സമീപിച്ചില്ലെന്നും ചെയ്യാറു ബാലു പറയുന്നു.

Asin

അസിൻ കഷ്ടപ്പെട്ട് അവസരങ്ങൾ തേടി വന്ന ആളല്ല. ധനിക കുടുംബത്തിലായതിനാൽ പണത്തിന് വലിയ പ്രാധാന്യം ഇല്ലായിരുന്നു. നടി എന്നതിലുപരി ബുദ്ധിമതിയാണ് അസിൻ. വേണമെങ്കിൽ പത്ത് കമ്പനി അവർക്ക് നടത്താം. ഭർത്താവും ധനികനാണ്. വിവാഹശേഷം എന്തിനാണ് ഇനി അഭിനയിക്കുന്നതെന്ന് അസിന് തോന്നിയിരിക്കാം എന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു.

മൈക്രോമാക്സ് കോ ഫൗണ്ടറായ രാഹുൽ ശർമ്മയാണ് അസിന്റെ ഭർത്താവ്. അരിൻ എന്നാണ് ദമ്പതികളുടെ മകളുടെ പേര്. സിനിമാ രം​ഗം പൂർണമായും വിടുകയാണെന്ന് പറ‍ഞ്ഞ അസിനെ പിന്നീട് സിനിമാതാരങ്ങളുടെ ആഘോഷങ്ങളിലോ മറ്റോ കണ്ടിട്ടില്ല. പാപ്പരാസികളുടെ ശ്രദ്ധയിൽ പെടാതിരിക്കാനും ശ്രദ്ധിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker