FeaturedHome-bannerKeralaNews

ഒമ്പത് മാസം കൊണ്ടുയര്‍ന്നത് 21 രൂപ,ഇന്ധനവില ഇന്നും കൂടി,പൊതുപണിമുടക്ക് മാര്‍ച്ച് 2 ന്

കൊച്ചി:രാജ്യത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് കൂടിയത്. ഒമ്പത് മാസം കൊണ്ട് പെട്രോളിനും ഡീസലിനും 21 രൂപയാണ് വര്‍ധിച്ചത്.കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില 91 രൂപ 48 പൈസയും ഡീസല്‍ 86 രൂപ 11 പൈസയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപ 7 പൈസയായി. ഡീസല്‍ വില 87 രൂപ 6 പൈസയിലെത്തി. രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നു. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.

പെട്രോൾ ഡീസൽ വില ദിനംപ്രതി കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മാർച്ച് 2ന് മോട്ടോർ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളും സംയുക്ത പണിമുടക്ക് നടത്തും. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. 2014 ൽ ഒന്നാം മോഡി സർക്കാർ അധികാരത്തിലേറുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 93 ഡോളർ ആയിരുന്നു അന്ന് ഇന്ത്യയിൽ പെട്രോൾ വില ലിറ്ററിന് 75 രൂപയും ഡീസലിന് 57 രൂപയുമായിരുന്നു.

_

ഇപ്പോൾ ക്രൂഡോയിൽ വില 56 ഡോളറിൽ താഴെയാണ് എന്നാൽ പെട്രോൾ വില 94 രൂപയായി ഡീസലിന് 89 രൂപ വിലയുണ്ട്. കേന്ദ്ര സർക്കാർ എക്സൈസ് നികുതി,അഡീഷണൽ എക്സൈസ്, സർചാർജ്ജ്, തുടങ്ങിയവ കുത്തനെ ഉയർത്തിയതും പെട്രോളിയം കമ്പനികൾക്ക് കൊള്ള ലാഭമുണ്ടാക്കാൻ അവസരമൊരുക്കുന്നതാണ് വിലക്കയറ്റത്തിന് പിന്നിൽ മോട്ടോർ വ്യവസായത്തെയാണ് പെട്രോൾ ഡീസൽ വിലക്കയറ്റം ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത്.ഉപഭോക്ത സംസ്ഥാനമായി കേരളത്തിൽ വിലക്കയറ്റം ഗണ്യമായ തോതിൽ വർദ്ധിക്കാനും ഇത് കാരണമാകും. വിലക്കയറ്റം പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നവശ്യപ്പെട്ടാണ് പണിമുടക്ക് നടത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button