26.3 C
Kottayam
Saturday, November 16, 2024
test1
test1

അയൽക്കാരൻ പ്രശ്നമുണ്ടാക്കി;എന്റെ സ്വഭാവം പുറത്തെടുത്തു; കലക്ടർ ഇടപെട്ടു; തുറന്ന് പറഞ്ഞ് പോളി വത്സൻ

Must read

കൊച്ചി:അഭിനയ മികവ് കൊണ്ട് ജനപ്രീതി നേടിയ നടിയാണ് പോളി വത്സൻ. മലയാള സിനിമയ്ക്ക് വൈകി കിട്ടിയ പ്രതിഭയാണ് പോളിയെന്ന് പ്രേക്ഷകർ പറയുന്നു. സിനിമാ രം​ഗത്തേക്ക് ക‌‌ടന്ന് വരുന്നതിന് വർഷങ്ങൾക്ക് മുമ്പേ പോളി വത്സൻ നാടക രം​ഗത്തെ സജീവ സാന്നിധ്യമായിരുന്നു. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ നാടകങ്ങളിൽ പോളി അവതരിപ്പിച്ചിട്ടുണ്ട്. വൈകിയാണ് സിനിമാ രം​ഗത്തേക്ക് എത്തിയതെങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ പോളി വത്സന് ലഭിച്ചു.

അപ്പൻ എന്ന സിനിമയിൽ പോളി ചെയ്ത വേഷം വൻജനപ്രീതി നേടി. ജീവിതത്തിൽ പല പ്രതിസന്ധികളും നേരിട്ട പോളി വത്സൻ ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ അടുത്തിടെ അയൽക്കാരനുമായി തനിക്കുണ്ടായ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുകയാണ് പോളി. മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ചെയ്യാവുന്ന കാര്യങ്ങളേ ചെയ്യൂ. ചെയ്യുമെന്ന് വിചാരിച്ചാൽ ഞാൻ ചെയ്യും.

അടുത്ത ദിവസം അപ്പുറത്തെ വീട്ടുകാരനുമായി പറമ്പിന്റെ പേരിൽ പ്രശ്നമുണ്ടായി. ഒരു സെന്റ് സ്ഥലം വളച്ച് വഴി കയറ്റി വെച്ചു. ഞങ്ങൾ തർക്കിക്കാൻ പോയില്ല. വേണ്ട റൂട്ടിൽ കൂടെ പോയി. കറക്ട് ആയി അളന്ന് തിട്ടപ്പെടുത്തിയിട്ടും സമ്മതിച്ചില്ല. അഞ്ച് പ്രാവശ്യം അളക്കാൻ വന്നപ്പോഴും ബുദ്ധിമുട്ടുണ്ടാക്കി. അപ്പോൾ ഞാൻ എന്റെ സ്വഭാവം എടുത്തു. നേരെ കല്കടറുടെ അടുത്ത് പോയി.

എനിക്ക് നീതി നടത്തി തരണം, എന്റെ വശത്ത് സത്യമുണ്ട്, സത്യമുള്ള വശത്ത് നിന്ന് സാറിത് ചെയ്ത് തരണം എന്ന് പറഞ്ഞു. സാർ പൊലീസ് പ്രൊട്ടക്ഷനോടെ അളക്കാൻ അനുമതി നൽകി. അവരുടെ വേലി ഞാൻ പൊട്ടി പൊളിച്ച് മാറ്റി. ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല. അതുകൊണ്ട് തനിക്ക് നീതി കിട്ടിയെന്നും പോളി വത്സൻ പറയുന്നു. നാടക രം​ഗത്തെ ഓർമകളും നടി അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്.

നടൻ തിലകനൊപ്പം ചെയ്ത നാടകത്തിൽ 19 വയസുള്ള താൻ 74 വയസുള്ള കഥാപാത്രം ചെയ്തതിനെക്കുറിച്ചും പോളി വത്സൻ സംസാരിച്ചു. മുഖത്ത് കുട്ടിത്തം പോലും മാറാത്ത സമയത്താണ് ഞാനത് ചെയ്യുന്നത്. ഞാൻ ആ കഥാപാത്രം ചെയ്യുമെന്ന് തിലകൻ ചേട്ടന് ബോധ്യപ്പെട്ടത് കൊണ്ടാണ് എന്നെ വിളിച്ചത്. ഞാനന്ന് നീണ്ട് മെലിഞ്ഞയാളാണ്.

നായികയാകാൻ തടിയൊക്കെയുള്ളവർക്കാണ് പ്രാധാന്യം. എന്റെ രൂപം ആ കഥാപാത്രത്തിന് ഇണങ്ങുമെന്നത് കൊണ്ടാണ് എനിക്കാ വേഷം തന്നത്. ഡയലോ​ഗ് പ്രസന്റേഷന്റെ കാര്യത്തിൽ തിലകൻ ചേട്ടനുമായി ക‌ട്ടയ്ക്ക് നിൽക്കും. നാടകത്തിൽ മത്സരമായിരുന്നെന്നും പോളി വത്സൻ ഓർത്തു. നാടക നടി, സിനിമാ ന‌ടി എന്നതിനപ്പുറം കലാകാരിയായി അറിയപ്പെടാനാണ് ഇഷ്ടമെന്നും പോളി വത്സൻ വ്യക്തമാക്കി.

2008 ൽ അണ്ണൻ തമ്പി എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടാണ് പോളി വത്സൻ സിനിമാ രം​ഗത്ത് തുട‌ക്കം കുറിക്കുന്നത്. പിന്നീട് നിരവധി സിനിമകൾ നടിയെ തേടി വന്നു. ചെറിയ പ്രായം മുതലേ നാടകങ്ങളിൽ അമ്മ വേഷം ചെയ്യുന്ന പോളി വത്സന് ഇന്ന് സിനിമകളിൽ വ്യത്യസ്തമായ അമ്മ വേഷങ്ങൾ ലഭിക്കുന്നുണ്ട്. നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സഞ്ജുവും തിലകും കത്തിക്കറി;പഴങ്കഥയായത്‌ നിരവധി റെക്കോഡുകൾ

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാമത്തെയും അവസാനത്തെയും ടി20-യില്‍ സഞ്ജു സാംസണും തിലക് വര്‍മയും ചേര്‍ന്ന് മാസ്മരിക പ്രകടനമാണ് നടത്തിയത്. ഇരുവര്‍ക്കും സെഞ്ചുറി എന്നതിനോടൊപ്പം ഇരുവരും ചേര്‍ന്ന് 210 റണ്‍സിന്റെ കൂട്ടുകെട്ടുമുയര്‍ത്തി. ടി20-യിലെ നിരവധി റെക്കോഡുകള്‍...

മണിപ്പൂരില്‍ കൈക്കുഞ്ഞുൾപ്പെടെ 3 പേരെ മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ ജീർണിച്ച നിലയിൽ

ഇംഫാൽ: മണിപുർ -അസം അതിർത്തിയിൽ ഒരു കൈക്കുഞ്ഞുൾപ്പെടെ രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെത്തി. മണിപുരിലെ ജിരിബാമിൽ നിന്ന് ഒരു കുടുംബത്തിലെ ആറ് പേരെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹങ്ങൾ...

പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗം:ബോംബെ ഹൈക്കോടതി

മുംബൈ: പതിനെട്ടുവയസ്സിന് താഴെയുള്ള ഭാര്യയുമായി സമ്മതമില്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗക്കുറ്റമാണെന്ന് ബോംബെ ഹൈക്കോടതി. കുറ്റത്തിന് 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഒരാളുടെ ശിക്ഷ ശരിവെച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റക്കാരനാണെന്ന് വിധിച്ച സെഷൻസ്...

ക്ഷേത്രോത്സവത്തിന് വെടിക്കെട്ട് ഒഴിവാക്കി; പണം ഉപയോഗിച്ച് റോഡ് നന്നാക്കി ക്ഷേത്ര കമ്മിറ്റി

കാസര്‍ഗോഡ്‌: ഉത്സവത്തിന് വെടിക്കെട്ട് ഒഴിവാക്കി. ആ പണമുപയോഗിച്ച് റോഡ് നന്നാക്കി കാഞ്ഞങ്ങാട് ലക്ഷ്മി വെങ്കടേശ ക്ഷേത്ര കമ്മിറ്റി. നഗരമധ്യത്തിലെ രണ്ടു കിലോമീറ്റർ റോഡിലെ 60 ലേറെ കുഴികളാണ് ജെല്ലിയും കരിങ്കൽപ്പൊടിയുമുപയോഗിച്ച് നികത്തിയിത്. ജെല്ലി...

മരണവീട്ടിൽ ജനറേറ്ററിന് തീപിടിച്ച് 55-കാരി മരിച്ചു; മൂന്നുപേർക്ക് പൊള്ളലേറ്റു

കോയമ്പത്തൂർ: മരണവീട്ടിൽ ഉപയോഗിച്ച ജനറേറ്ററിന് തീപിടിച്ച് പൊള്ളലേറ്റ സ്ത്രീ മരിച്ചു. മൂന്നുപേർ പൊള്ളലേറ്റ് കോയമ്പത്തൂർ മെഡിക്കൽകോളേജിൽ ചികിത്സയിലാണ്. കോയമ്പത്തൂർ നഗരത്തിലെ ഗണപതി ജെ.ആർ.ജി. നഗറിൽ മുരുക സുബ്രഹ്മണ്യത്തിന്റെ ഭാര്യ പത്മാവതി (55) ആണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.